ഐപിഎല്‍: കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന 42ാം മത്സരത്തില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ടൂര്‍ണമെന്റില്‍ കളിച്ച ഏഴു കളികളില്‍ അഞ്ചിലും കൊല്‍ക്കത്ത ജയിച്ചപ്പോള്‍ എട്ട് കളികളില്‍ രണ്ടില്‍ പഞ്ചാബ് ജയിച്ചു.
ഇരു ടീമുകളും ഇതുവരെ മുഖാമുഖം വന്ന 32 മത്സരങ്ങളില്‍ 11ലും പഞ്ചാബ് ജയിച്ചപ്പോള്‍ 21 കളികള്‍ വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. പഞ്ചാബിനെതിരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് കൊല്‍ക്കത്തയാണ്. ബാറ്റിംഗിനെ തുണക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. കഴിഞ്ഞ 10 ടി20 മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 196 റണ്‍സാണ്. അതുകൊണ്ട് തന്നെ വലിയ സ്‌കോറുകള്‍ പിറക്കുന്ന ആവേശകരമായ മത്സരം ഇന്നും പ്രതീക്ഷിക്കാം.
കൊല്‍ക്കത്ത ടീം:
ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍),നിതീഷ് റാണ,റിങ്കു സിംഗ്,റഹ്മാനുള്ള ഗുര്‍ബാസ്,സുനില്‍ നരെയ്ന്‍,ജേസണ്‍ റോയ്,സുയാഷ് ശര്‍മ്മ,അനുകുല്‍ റോയ്,ആന്ദ്രെ റസ്സല്‍,വെങ്കിടേഷ് അയ്യര്‍,ഹര്‍ഷിത് റാണ,വൈഭവ് അറോറ,വരുണ്‍ ചക്രവര്‍ത്തി,കെ എസ് ഭരത്,ചേതന്‍ സ്‌കറിയ,മിച്ചല്‍ സ്റ്റാര്‍ക്ക്,അംഗൃഷ് രഘുവംശി,രമണ്‍ദീപ് സിംഗ്,ഷെര്‍ഫാന്‍ റഥര്‍ഫോര്‍ഡ്,മനീഷ് പാണ്ഡെ,മുജീബ് റഹ്മാന്‍,ഗസ് അറ്റ്കിന്‍സണ്‍,സാക്കിബ് ഹുസൈന്‍
പഞ്ചാബ് ടീം:
ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍),മാത്യു ഷോര്‍ട്ട്,പ്രഭ്‌സിമ്രാന്‍ സിംഗ്,ജിതേഷ് ശര്‍മ്മ,സിക്കന്ദര്‍ റാസ,ഋഷി ധവാന്‍,ലിയാം ലിവിംഗ്സ്റ്റണ്‍,അഥര്‍വ തൈഡെ,അര്‍ഷ്ദീപ് സിംഗ്,നഥാന്‍ എല്ലിസ്,സാം കുറാന്‍,കാഗിസോ റബാഡ,ഹര്‍പ്രീത് ബ്രാര്‍,രാഹുല്‍ ചാഹര്‍,ഹര്‍പ്രീത് ഭാട്ടിയ,വിദ്വത് കവേരപ്പ,ശിവം സിംഗ്,ഹര്‍ഷല്‍ പട്ടേല്‍,ക്രിസ് വോക്‌സ്,അശുതോഷ് ശര്‍മ്മ,വിശ്വനാഥ് പ്രതാപ് സിംഗ്,ശശാങ്ക് സിംഗ്,തനയ് ത്യാഗരാജന്‍,പ്രിന്‍സ് ചൗധരി,റിലി റൂസ്സോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."