ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ഉള്‍പ്പെടെ മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന ബില്ലുകളില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.
സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.
ഭൂപതിവ് ഭേദഗതി ബില്ലടക്കം നിയമസഭ പാസാക്കിയിട്ടും, മതിയായ വിശദീകരണം നല്‍കിയിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തത് രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. 60 വര്‍ഷം പഴക്കമുള്ള നിലവിലെ നിയമം മാറ്റുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും എല്ലാ നിയമവശങ്ങളും നിയമസഭ ചര്‍ച്ച ചെയ്തിരുന്നുവെന്നും ചീഫ് സെക്രട്ടറിയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."