ന്റെ പൂച്ചേ... എന്നാലും നീ...! വീടിന് തീയിട്ട് വളര്‍ത്തു പൂച്ച, നഷ്ടം 11 ലക്ഷം
ബീജിങ്: പൂച്ചകളില്ലാത്ത വീടുകളുണ്ടാവില്ല. നമ്മുടെ ഇഷ്ടവളര്‍ത്തുമൃഗമാണ് പൂച്ച. വീടിനുള്ളില്‍ സ്വാതന്ത്ര്യത്തോടെയാണ് പൂച്ചയെ പോറ്റുന്നത്. പൂച്ചയുടെ കുസൃതികളെല്ലാം നമ്മള്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ചൈനയിലാണ് ഒരു പൂച്ച താരമായത്. അടുക്കളയില്‍ വച്ചിരുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ പൂച്ച ഓണാക്കി. ഫ്‌ളാറ്റ് കത്തിനശിച്ചു. അബദ്ധത്തിലാണ് സംഭവം. പൂച്ചയുടെ കാലോ മറ്റോ തട്ടി ഓണായതാണ്. വീട്ടുടമയ്ക്ക് നഷ്ടമായത് 11 ലക്ഷം. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വീട്ടുടമ ഡാന്റണ്‍ എന്ന സ്ത്രീ പുറത്തു പോയതായിരുന്നു. ഇവരുടേതാണ് പൂച്ച. ദണ്ഡന്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാജ്യാന്തരമാധ്യമങ്ങളുടെ റിപോര്‍ട്ടനുസരിച്ച് വീടിന്റെ ഉടമക്ക് അവരുടെ അയല്‍വാസിയുടെ ഫോണ്‍ കോള്‍ വരുന്നു. നിങ്ങളുടെ വീടിന് തീപിടിച്ചിരിക്കുന്നു എന്നതായിരുന്നു അത്.
ഓടിയെത്തിയ അവര്‍ കണ്ടത് കത്തിനശിച്ച വീടായിരുന്നു. അന്വേഷിച്ചപ്പോള്‍ തീപിടിത്തത്തിന് ഉത്തരവാദി തന്റെ വളര്‍ത്തു പൂച്ചയാണെന്ന് തിരിച്ചറിഞ്ഞു. പൂച്ച അടുക്കളയില്‍ കളിക്കുകയായിരുന്നു. ഈ സമയത്ത് അബദ്ധത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ടച്ച് പാനലില്‍ ചവിട്ടുകയായിരുന്നു പൂച്ച. ഇന്‍ഡക്ഷന്‍ ഓണാവുകയും അതുവഴി തീപിടിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ട്.
വീടിന്റെ ഒന്നാം നില മുഴുവന്‍ കത്തി നശിച്ചെങ്കിലും പുച്ചയ്ക്ക് ഒരു പോറലുപോലുമേറ്റില്ല. മുകളിലെ നിലയിലെ കാബിനറ്റില്‍ ഒളിച്ചിരുന്ന പൂച്ചയെ അഗ്നിരക്ഷാസേനയാണ് കണ്ടത്. ദേഹമാകെ ചാരമായിരുന്നു പൂച്ചയുടെ. തന്റെ തെറ്റായിരുന്നു ഇന്‍ഡക്ഷന്‍ കുക്കറിലെ പവര്‍ ഓഫ് ചെയ്യാന്‍ മറന്നുപോയത് എന്ന് ഉടമ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതോടെ പൂച്ച വൈറലാവുകയും ധാരാളം കമന്റുകള്‍ വരുകയും ചെയ്തു. തന്റെ പൂച്ച സ്ഥിരമായി ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് നല്ലൊരു തുക വാട്ടര്‍ബില്ലടയ്‌ക്കേണ്ടിവരുന്നുണ്ടെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."