'തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്'24' ഗ്രാൻഡ് ഫിനാലെ- വിജയികളെ പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) പരിശുദ്ധ റമദാനിൽ വിദ്യാഭ്യാസ വിങ്ങിന് (KIC Education Wing) കീഴിൽ സംഘടിപ്പിച്ച ‘തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്'24’ ന്റെ ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾക്ക് പരിസമാപ്തി കുറിച്ചു. കഴിഞ്ഞ ദിവസം മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ മത്സരങ്ങൾ മത്സരാർത്ഥികളുടെ വാശിയേറിയ പോരാട്ടങ്ങൾ കൊണ്ടും, സംഘാടക മികവ് കൊണ്ടും, അച്ചടക്കം കൊണ്ടും, രക്ഷിതാക്കളും കുടുംബങ്ങളുമടക്കമുള്ളവരുടെ നിറഞ്ഞ സാനിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.
160 ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾക്ക് ശേഷം സെമി ഫൈനലിലും വിജയം വരിച്ച 23 മത്സരാർത്ഥികൾ വിവിധ വേദികളിലായി സബ്‌ജൂനിയർ , ജൂനിയർ, സീനിയർ, ജനറൽ തുടങ്ങിയ വിഭാഗങ്ങളായാണ് മാറ്റുരച്ചത്.
വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവർ
സബ് ജൂനിയർ:-
1st - നതാനിയ (ദാറുതഅലീമിൽ ഖുർആൻ മദ്രസ - ഫഹാഹീൽ),
2nd - സബ നാസർ (ദാറുത്തർബിയ മദ്രസ അബ്ബാസിയ),
3rd - മുഹമ്മദ് ദക് വാൻ (ദാറുതഅലീമിൽ ഖുർആൻ മദ്രസ - ഫഹാഹീൽ)
ജൂനിയർ:-
1st -സിയ മറിയം,
2nd - നിദാൽ അഹ്‌മദ് (ദാറുത്തർബിയ മദ്രസ അബ്ബാസിയ),
3rd - ഹംറാസ് (ദാറുതഅലീമിൽ ഖുർആൻ മദ്രസ - ഫഹാഹീൽ)
സീനിയർ:-
1st - ആതിഫ് ഇസ്മായിൽ (ദാറുതഅലീമിൽ ഖുർആൻ മദ്രസ - ഫഹാഹീൽ)
2nd - ഷഹബാസ് ഖാലിദ് (ദാറുത്തർബിയ മദ്രസ അബ്ബാസിയ),
3rd - അനിൻ സിദാൻ (ദാറുത്തർബിയ മദ്രസ അബ്ബാസിയ).
ജനറൽ :-
1st - മുജീബ്,
2nd - ശമ്മാസ് ഖാലിദ്,
3rd - അഹ്മദ് ഫായിസ് ഇല്ലികോടൻ
ശംസുദ്ധീൻ ഫൈസി, മുസ്തഫ ദാരിമി, ഹകീം മുസ്‌ലിയാർ, ഇസ്മായിൽ ഹുദവി, ആബിദ് ഫൈസി, ഹമീദ് അൻവരി, അമീൻ മുസ്ലിയാർ, ത്വാഹിർ വാഫി എന്നിവർ മത്സരങ്ങളുടെ വിധിനിർണ്ണയിച്ചു.
ആദിൽ വെട്ടുപാറ, മുനീർ പെരുമുഖം, റഷീദ് മസ്താൻ, റാഷിദ്, ഹസ്സൻ തഖ്‌വ, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ പരിപാടി ഏകോപനം ചെയ്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിന് KIC വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി അദ്ധ്യക്ഷനായി.കെ ഐ സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘടനം നിർവഹിച്ചു.KIC ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉൽബോധന പ്രഭാഷണം നടത്തി . മക്കളെ ആത്മീയ ശിക്ഷണം കൊടുത്ത് വളർത്തുന്നതിലൂടെ മാത്രമേ അവരെ സംസ്കാര സമ്പന്നരാക്കാൻ കഴിയൂ എന്നും അതിന് അദ്ധ്യാപകർക്കു പുറമെ രക്ഷിതാക്കൾക്കും വലിയ പങ്ക് നിർവ്വഹിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.
സാൽമിയ മദ്രസത്തുന്നൂർ പ്രിൻസിപ്പൽ ആബിദ് ഫൈസി, അബ്ബാസിയ ദാറുത്തർബിയ മദ്രസ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി എന്നിവർ ആശംസകൾ നേർന്നു. കൺവീനർ മുർഷിദ് കരുളായി സ്വാഗതവും ഷംസീർ അലി എടയറ്റൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."