എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി
തൊടുപുഴ: എം.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അരാജകത്വങ്ങള്‍ക്കെതിരെ തൊടുപുഴ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തോടെ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിന്റെ കീഴില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കാലിച്ചന്തക്ക് സമാനമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനും സംസ്കാരത്തിനും വിലപറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഉമ്മന്‍ ചാണ്ടിയും അബ്ദുറബ്ബുമായിരുന്നു നല്ലതെന്ന് കേരളത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞുതുടങ്ങിയെന്നും കെ എസ് സിയാദ് പഞ്ഞു.
യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. നവാസ്, നേതാക്കളായ പി.എന്‍ നൗഷാദ്, ഇ.എ.എം. അമീന് എന്നിവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിനും ധര്‍ണ്ണക്കും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എം. അന്‍വര്‍, ട്രഷറര്‍ മുഹമ്മദ് ഷെഹിന്‍ഷാ, ഭാരവാഹികളായ ആഷിഖ് അബ്ദുല്‍ കരിം, സല്മാന് എസ് എ, റിയാസ് പുതിയകുന്നേല്‍, അന്‍വര്‍ ഹസ്സന്, റിയാസ് ടി എസ്, അജ്മല്‍ ഷക്കീര്‍, അബിന്‍ റഷീദ്, തൗഫീഖ് റഷീദ്, അല്‍ത്വാഫ് യു.എം, മന്‍സൂര്‍ സലിം, അല്‍ അമീന് തുടങ്ങിയവര്‍ നേതൃത്വം നല്കി. മങ്ങാട്ടുകവലയില്‍ നിന്നുമാരംഭിച്ച മാര്‍ച്ചില്‍ നിരവധി എം.എസ്.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."