ബാങ്കിങ് ചാര്‍ജുകളില്‍ നാളെമുതല്‍ മാറ്റം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ബുധനാഴ്ച (മേയ് 1) മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാര്‍ജുകളിലും ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കും.ഐസിഐസിഐ ബാങ്ക് ബുധനാഴ്ച മുതല്‍ വിവിധ സേവിംഗ്സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. ചെക്ക് ബുക്ക് ഇഷ്യു, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍ തുടങ്ങിയവയെ ഈ മാറ്റങ്ങള്‍ ബാധിക്കും .ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ് ഇനി പ്രതിവര്‍ഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവര്‍ഷം 99 രൂപയാണ്. വര്‍ഷം തോറും ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ സൗജന്യമായി നല്‍കും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.
IMPS നിരക്കുകളിലും മാറ്റം വരും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ ആയിരിക്കും.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ ഈടാക്കും. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപയായിരിക്കും. അക്കൗണ്ട് ക്ലോഷര്‍ ചാര്‍ജ് ഈടാക്കില്ല.മേയ് 1 മുതല്‍ ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ചെലവ് വര്‍ധിപ്പിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും ഒരു ശതമാനം നിരക്ക് ബാധകമാകും.
ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളില്‍ 15,000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേര്‍ക്കും. എന്നാല്‍, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഈ അധിക ഫീസ് ഈടാക്കില്ല.ഫസ്റ്റ് ബാങ്ക് യൂട്ടിലിറ്റി ബില്ലുകള്‍ക്കുള്ള ആകെ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതല്‍ തുകയും ജിഎസ്ടിയുടെ അധിക ചാര്‍ജും ഈടാക്കും.
ഗ്യാസ്, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയുള്‍പ്പെടെ ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളില്‍ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ 20,000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ അധിക നിരക്ക് ഈടാക്കില്ല. ഇത് 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഒരു ശതമാനം സര്‍ചാര്‍ജിനൊപ്പം 18 ശതമാനം ജിഎസ്ടി അധികമായി ഈടാക്കും. FIRST പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്, LIC സെലക്ട് ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് ഈ അധിക നിരക്ക് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."