എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
ബിരുദ ഏകജാലകം
ഫൈനല്‍ അലോട്‌മെന്റ്
എം.ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുമൂലം അലോട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോടമെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച്
www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചു മണിവരെ പുതുതായി ഓപ്ഷന്‍ നല്‍കാം.
ബി.എസ്.സി നഴ്‌സിങ്
പരീക്ഷാ കേന്ദ്രം
രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷ ഓഗസ്റ്റ് 31ന് ആരംഭിക്കും.
പരീക്ഷാ തിയതി
ഒന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ അനാട്ടമി (2015 അഡ്മിഷന്‍ റഗുലര്‍, 2015ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടതെ സെപ്റ്റംബര്‍ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി (പുതിയ സ്‌കീം - 2009 മുതലുള്ള അഡ്മിഷന്‍ റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടതെ സെപ്റ്റംബര്‍ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. അദ്യതവണ അപേക്ഷിക്കുന്നവര്‍ 100 രൂപ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനായി നിശ്ചിത പരീക്ഷാ ഫിസിന് പുറമെ അടയ്ക്കണം.
രണ്ടാം വര്‍ഷ ബി.പി.റ്റി (2014 അഡ്മിഷന്‍ റഗുലര്‍, 2008-2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 23 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടതെ സെപ്റ്റംബര്‍ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷകര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
ഒന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ അനാട്ടമി (2015 അഡ്മിഷന്‍ റഗുലര്‍, 2015ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടതെ സെപ്റ്റംബര്‍ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
അവസാന വര്‍ഷ എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. അഅപേക്ഷകള്‍ പിഴകൂടതെ സെപ്റ്റംബര്‍ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി (റഗുലര്‍സപ്ലിമെന്ററി), ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി) ഡിഗ്രി കോമണ്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ ഏഴുമുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്റ്റംബര്‍ അഞ്ചുവരെയും 50 രൂപ പിഴയോടെ ആറുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒന്‍പത്‌വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതവും സി.വി ക്യംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
നാലും രണ്ടും സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സി.എസ്.എസ് - 2013 അഡ്മിഷന്‍ - റഗുലര്‍ - യു.ജി.സി സ്‌പോണ്‍സേര്‍ഡ്) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 23, ഒക്‌ടോബര്‍ മൂന്ന് തിയതികളില്‍ ആരംഭിക്കും.
റീവാല്യുവേഷന്‍
പ്രൊവിഷനല്‍ ഫലം
2016 മാര്‍ച്ച് മാസം നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം, ബി.ബി.എ പരീക്ഷകളുടെ റീവാല്യുവേഷന്‍ പ്രൊവിഷണല്‍ ഫലം (ആദ്യ ലിസ്റ്റ്) സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും
നാലം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി (സി.എസ്.എസ് - 2014 അഡ്മിഷന്‍ റഗുലര്‍ 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി 2012ന് മുന്‍പുള്ള അഡ്മിഷന്‍ - നോണ്‍ സി.എസ്.എസ് സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്റ്റംബര്‍ അഞ്ചുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍ (സി.എസ്.എസ് - റഗുലര്‍ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്റ്റംബര്‍ ഒന്നുന് എറണാകുളം മഹാരാജാസ് കോളജില്‍ നടത്തും.
പ്രാക്ടിക്കല്‍വൈവാ
വോസി പരീക്ഷ
ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍, 2008 മുതല്‍ 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2007 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവാ വോസിയും ഓഗസ്റ്റ് 31 മുതല്‍ ഗാന്ധിനഗര്‍, പുതുപ്പള്ളി, പാലാ, മണിമലക്കുന്ന്, പത്തനംതിട്ട, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എഡ്യൂക്കേഷനുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
എം.കോം: പ്രോജക്ട്
ഇവാലുവേഷനും
വൈവാ വോസിയും
2016 ജൂണ്‍ജൂലൈ മാസങ്ങളില്‍ നടന്ന എം.കോം നാലാം സെമസ്റ്റര്‍ (2014 അഡ്മിഷന്‍ - റഗുലര്‍ സ്റ്റഡി സി.എസ്.എസ്2012 ഉം 2013 ഉം അഡ്മിഷന്‍ - സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സെപ്റ്റംബര്‍ ഒന്നുമുതല്‍ വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. പൂത്തോട്ട എസ്.എസ് കോളജിലെ നോണ്‍ സി.എസ്.എസ് വിദ്യാര്‍ഥിനിയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും ഇതോടൊപ്പം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ നടത്തും.
പരീക്ഷാ ഫലം
2015 ഓഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (നോണ്‍ സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.
2015 സെപ്റ്റംബര്‍ മാസം നടത്തിയ എം.എ സോഷ്യോളജി (ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ്‌പ്രൈവറ്റ് സപ്ലിമെന്ററിണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.
പി.എച്ച്.ഡി പ്രോഗ്രാം
ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ നിന്നും സി.എസ്.ഐ.ആര്‍യു.ജി.സി ഫെലോഷിപ്പിന് അര്‍ഹത നേടിയവര്‍ക്കായി, ജോയിന്റ് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലുള്ള ഇന്ററര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി, ഭാരതത്തിലെ സി.എസ്.ഐ.ആര്‍ ലാബുകളും, യൂറോപ്പിലെയും, അമേരിക്കയിലെയും, ആസ്‌ട്രേലിയയിലെയും, ചൈനയിലെയും ലാബുകളുമായി സഹകരിച്ചാണ് ഈ ജോയിന്റ് പി.എച്ച്.ഡി പ്രോഗ്രാം നടത്തുന്നത്. അര്‍ഹരായ അപേക്ഷാര്‍ഥികള്‍, അവരുടെ വിശദമായ ബയോഡാറ്റാ മെയൗവേീാമ@ൊഴൗ.മര.ശി എന്ന മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍ 9447149547.
എം.എസ്.സി കെമിസ്ട്രി: എസ്.സി സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എം.എസ്.സി കെമിസ്ട്രി കോഴ്‌സില്‍ പട്ടികജാതി സംവരണ സീറ്റിലേക്ക് രണ്ട് ഒഴിവുണ്ട്. ക്യാറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0481-2731036.
എം.ജി സര്‍വകലാശാല
യൂനിയന്‍ തെരഞ്ഞെടുപ്പ്
യൂനിയന്‍ (2015-16 വര്‍ഷം) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 27ന് നടത്തുന്നിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രാഥമിക വോട്ടര്‍ പട്ടികയും സമയക്രമവും സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. വോട്ടര്‍പട്ടികയെ സംബന്ധിച്ച പരാതികള്‍ സെപ്റ്റംബര്‍ ഒന്നിന് 11 മണിക്കകം റിട്ടേണിംഗ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
എം.എച്ച്.ആര്‍.എം
പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ എം.എച്ച്.ആര്‍.എം (2016-17) ഡിഗ്രി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ മൂന്നിന് കോളജുകളില്‍ പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ ഏഴിന് നടത്തും. ക്ലാസുകള്‍ 26ന് ആരംഭിക്കുന്നതും, പ്രവേശനം നവംബര്‍ ഒന്നിന് അവസാനിക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."