HOME
DETAILS
MAL
കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുത്തനെ കുറയുന്നു: റിപ്പോർട്ട്
Web Desk
May 02 2024 | 06:05 AM
കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയുന്നതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിലേറെയാണ് കുറവ് രേഖപെടുത്തിയിരിക്കുന്നത്. കുവൈത്തിൽ ശക്തമാക്കിയ സ്വദേശിവൽക്കരണവും വീസ നിയന്ത്രണവുമാണ് പണമൊഴുക്ക് കുറയ്ക്കുന്നതിന് കാരണമായതെന്നാണ് നിഗമനം.
കഴിഞ്ഞ വർഷം മാത്രം 386.7 കോടി ദിനാറാണ് പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്. 2022 ൽ ഇത് 540.6 കോടിയായിരുന്നു. എന്നാൽ കോവിഡിനു ശേഷം 2022 മുതൽ ഇത് കുത്തനെ കുറയുകയായിരുന്നു, കുവൈത്ത് സെൻട്രൽ ബാങ്കിൻ്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."