ടെസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് ധോണി
ലോഡര്‍ഹില്‍: കുംബ്ലയുടെ പുതിയ പരിശീനത്തില്‍ മുന്നേറുന്ന ഇന്ത്യന്‍ ടീമിനു ഈ സീസണില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്ന് മഹേന്ദ്ര സിങ് ധോണി. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള പുതിയ ടീം എന്തുകൊണ്ടും ലോകത്തെ മികച്ച രാജ്യങ്ങളെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളതാണെന്നു ടി20 നായകന്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടി20 മത്സര പരമ്പര കൈവിട്ടതിനു ശേഷമാണ് ധോനിയുടെ പ്രസ്താവന.
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ വീന്‍ഡീസിനെ തകര്‍ത്ത് പരമ്പര നേടിയിരുന്നു. എന്നാല്‍ ഏറെ നിര്‍ണായകമായിരുന്ന ടി20 മത്സരത്തില്‍ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുകയായിരുന്നു. ജയം ഉറപ്പിച്ചിരുന്ന ആദ്യ മത്സരത്തില്‍ ധോനിയുടെ പിഴവില്‍ ഇന്ത്യ ഒരു റണ്‍സിന് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യക്ക് ടി20 യില്‍ പരമ്പര നഷ്ടമായത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 1-0ത്തിനു സ്വന്തമാക്കി. സാങ്കേതിക തകരാറുകളെ തുടര്‍ന്നു രണ്ടാം മത്സരം ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. പിന്നീട് മഴയെത്തിയതും മത്സരം തുടരുന്നതിനു തടസ്സമായി. രണ്ടാം ടി20യില്‍ 144 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴ പെയ്യുകയായിരുന്നു. പിന്നീടും മഴ തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനെ ഇന്ത്യ 19.4 ഓവറില്‍ 143 റണ്‍സില്‍ ഒതുക്കി. 43 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിനു മാത്രമേ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചുള്ളു. മൂന്നു വിക്കറ്റു വീഴ്ത്തി അമിത് മിശ്ര വിന്‍ഡീസിനെ വെട്ടിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."