രാജ്യപുരോഗതിക്ക് തൊഴിലാളി ഐക്യം അനിവാര്യം: ടോമി കല്ലാനി
വൈക്കം: നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും രാജ്യപുരോഗതിക്കും തൊഴിലാളി ഐക്യം അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) വൈക്കം ഡിവിഷന് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ പ്രശ്നങ്ങളും തൊഴില്‍ നിയമങ്ങളും സംബന്ധിച്ച് പഠനക്ലാസ്സുകള്‍ നടത്തുന്നതിന് വേണ്ടി യൂണിയന് ആരംഭിച്ച ട്രേഡ് യൂണിയന് സെന്റര്‍ എന്ന സംരംഭം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കെപിസിസി മെമ്പര്‍മാരായ മോഹന്‍ ഡി ബാബു, അഡ്വ. എ സനീഷ്കുമാര്, വൈക്കം നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ. വി വി സത്യന്, ഡിസിസി ട്രഷറര്‍ ജെയ്ജോണ്‍ പേരയില്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി വി പ്രസാദ്, അബ്ദുള്‍സലാം റാവുത്തര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം റ്റി അനില്‍കുമാര്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ വി ചിത്രാംഗദന്‍, മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഡിവിഷന് സെക്രട്ടറി എം ജയകൃഷ്ണന്, പ്രസിഡന്റ് റ്റി ആര് ശശികുമാര്‍, ട്രഷറര്‍ പി എല്‍ പ്രേംലാല്‍, പി ജയറാം, എം ഡി സത്യന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."