HOME
DETAILS

വംശീയ കലാപത്തിന് ഒരു വര്‍ഷം; മണിപ്പൂര്‍ കനത്ത ജാഗ്രതയില്‍

  
ബഷീര്‍ മാടാല
May 03 2024 | 05:05 AM

High security in India's Manipur on anniversary of ethnic clashes

സംസ്ഥാനത്ത് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെ, വംശീയ ആക്രമങ്ങളുടെ ഒന്നാം വാര്‍ഷികത്തില്‍ മണിപ്പൂരില്‍ സൈന്യവും, പോലീസ് ഉള്‍പ്പടെയുള്ള അര്‍ദ്ധ സൈനിക വിഭാഗവും സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി അതീവ ജാഗ്രതയില്‍. കഴിഞ്ഞ വര്‍ഷം മെയ് 3 ന് തുടങ്ങിയ മെയ്തി വിഭാഗക്കാരും ഗോത്രവര്‍ഗക്കാരായ കുക്കി സോമി കളും തമ്മില്‍ പരസ്പരം ആരംഭിച്ച ആക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

നിരവധി പേരുടെ മരണത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായ ആക്രമത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തികച്ചും പരാചയമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചെയ്യപ്പെട്ട മണിപ്പൂരിലെ വംശീയ ആക്രമങ്ങള്‍ തെരഞ്ഞെടുപ്പുകളിലും മുഖ്യവിഷയമാണ്. സംസ്ഥാനത്ത് കലാപത്തിന്റെ ഒന്നാം വാര്‍ഷികം കറുത്ത ദിനമായി ആചരിക്കാന്‍ കുക്കികളുടെ ഉയര്‍ന്ന ബോഡിയായ ഇന്റീജീനിയസ് ട്രൈബല്‍ ഫോറം (ഐ.ടി. എല്‍.എഫ്) ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് കുക്കി വിടുകള്‍ക്ക് മുകളില്‍ കറുത്ത കൊടികള്‍ പറത്താനും, പൂര്‍ണ്ണമായ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ആവശ്യവസ്തുക്കളുടെ നീക്കം പൂര്‍ണ്ണമായും നിലക്കും. തങ്ങള്‍ക്കു നേരെ നടത്തിയ കിരാത അതിക്രമങ്ങള്‍ക്ക് മറുപടി ഉണ്ടാകുമെന്നും വിവിധ ഗോത്ര സംഘടനകള്‍ പറഞ്ഞു.

 താഴ് വര കേന്ദ്രീകരിച്ച് വിവിധ മെയ്തി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. മെയ്‌രാ പെയ്ബീസ് എന്ന സ്ത്രീ സംഘടനയുടെ നേതൃത്വത്തില്‍ വന്‍ റാലിയും പ്രതിഷേധ പ്രകടനവും ഉണ്ടാകും. 15 ല്‍ അധികം വരുന്ന മെയ്തി സംഘടനകള്‍ അവകാശ ദിനമായി ആചരിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമ സാധ്യത മുന്നില്‍ കണ്ട് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിനകം സംഘര്‍ഷങ്ങള്‍ വ്യാപകമായി നടന്ന ബിഷ്ണുപൂര്‍, രാജ്യാതിര്‍ത്തിയായ മൊറെ എന്നിവിടങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ദിനംപ്രതി നടക്കുന്ന പുതിയ ആക്രമ സംഭവങ്ങള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ആക്രമങ്ങള്‍ വ്യാപിക്കാന്‍ തന്നെയാണ് സാധ്യത. സായുധരായ തീവ്രവാദി സംഘങ്ങളും, വിഘടനവാദികളും വ്യക്തമായി വേരുറപ്പിച്ച ഇവിടെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സമയമെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago