HOME
DETAILS

പരിഷ്കരണത്തിന് സ്റ്റേ ഇല്ല; മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി, സമരം തുടർന്ന് ഉടമകൾ

  
May 03, 2024 | 6:10 AM

no stay to driving test reforms said hc

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നിരാകരിച്ച് ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹരജികളാണ് കോടതിയിലെത്തിയത്. സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. 

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.

മെയ് ഒന്ന് മുതലാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്‌ക്കാരങ്ങൾ നിലവിൽ വന്നത്. കാർ ടെസ്റ്റിന് ഉപയോഗിച്ചിരുന്ന 'H' മോഡൽ ടെസ്റ്റ് ഒഴിവാക്കി പകരം സിഗ്‌സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തിയാതായിരുന്നു പ്രധാന പരിഷ്‌കാരം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണം. കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. 

അതേസമയം, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  4 days ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  4 days ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  4 days ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  4 days ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  4 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  4 days ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  4 days ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  4 days ago