HOME
DETAILS

മാതൃസഹോദരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

  
backup
August 29 2016 | 18:08 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf


ചങ്ങനാശ്ശേരി: മാതൃസഹോദരിയുടെ മകളും ഭാര്യയുടെ അനുജത്തിയുമായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
ചങ്ങനാശ്ശേരി മലകുന്നം കോട്ടയംചിറ വീട്ടില്‍ രതീഷ്(32)ആണ് തമിഴ്‌നാട്ടില്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പീഡനം അനുഭവിച്ചുവന്നിരുന്ന പെണ്‍കുട്ടി സംഭവം മാതാവിനേയും  സഹോദരിയേയും അറിയിക്കുമെന്നു  പറഞ്ഞപ്പോള്‍ എല്ലാവരേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു.എന്നാല്‍ ആഗസ്റ്റ് 15ന് പെണ്‍കുട്ടിയെ ശാരീരികമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മാതാവിനോടും  സഹോദരിയോടും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാതാവ് പെണ്‍കുട്ടിയുമായി സ്‌കൂളില്‍ എത്തി അധ്യാപകരെ വിവരം അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനിനെയും അറിയിച്ചു.അവരുടെ നിര്‍ദ്ദേശാനുസരണം പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നതറിഞ്ഞ് സുഹൃത്തില്‍ നിന്നും രണ്ടായിരം രൂപയും വാങ്ങി ഇയാള്‍ ഭാര്യയുമായി ഒളിവില്‍പോയി. ഒപ്പം മൊബൈല്‍ ഫോണും നശിപ്പിച്ചു.
എന്നാല്‍ ഒരു ബൂത്തില്‍നിന്നും ഇയാള്‍ സുഹൃത്തിനെ വിളിച്ചതറിഞ്ഞ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ  പഴനിയില്‍ ഉണ്ടെന്നു മനസ്സിലാക്കി അവിടെയെത്തിയ ഷാഡോ പൊലിസ് ഇന്നലെ പുലര്‍ച്ചെ പളനിയിലെ ലോഡ്ജില്‍നിന്നും  അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി വി അജിത്, സി.ഐ ബിനു വര്‍ഗീസ്,തൃക്കൊടിത്താനം എസ്.ഐ സുധീഷ്‌കുമാര്‍,ഷാഡോ പൊലിസ് എ.എസ്.ഐ കെ .കെ റെജി, പ്രദീപ് ലാല്‍, പ്രദീഷ് രാജ്, സിബിച്ചന്‍, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago