ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ബെൽജിയത്തിൽ നഴ്സുമാരുടെ 60 ഒഴിവുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് നിയമനം നടത്തുന്നത്. നഴ്സിങ്ങിൽ ഡിപ്ലോമ/ഡിഗ്രിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരാണ്. ഇവർക്ക് ചുരുങ്ങിയത് ഒരു വർഷം പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സ്. അവസാന തീയതി മെയ് 9.
IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇൻറർവ്യൂ കടമ്പ മറികടന്നാൽ ഇവർക്ക് ആറുമാസം ഡച്ച് ഭാഷ പ്രായോഗിക പരിശീലനം നൽകും. ഇത് തികച്ചും സൗജന്യമാണ്. ഇതും വിജയകരമായി പൂർത്തിയാക്കിയാൽ 2025 വർഷത്തെ ആദ്യ മാസം തന്നെ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാം. ടിക്കറ്റും വിസയും സൗജന്യമാണ്.
രജിസ്റ്റർ ചെയ്യുന്നവർ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ [email protected] എന്ന ഇമെയിലിൽ അയക്കണം.
ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും, വിശദ വിവരങ്ങൾക്കും https://odepc.kerala.gov.in/aurora/
എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഫോൺ -0471-2329440/41/42/43/45
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."