സുഗന്ധഗിരിയിലെ അനധികൃത മരംമുറി; സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്ക് സ്ഥലം മാറ്റം
കല്‍പ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറിക്കേസില്‍ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷജ്‌നക്ക് സ്ഥലം മാറ്റം. കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സ്ഥാനത്തേക്ക് ഷജ്‌നയെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. പകരം ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. ശ്രീജിത്ത് ചുമതലയേല്‍ക്കും.
നേരത്തെ ഷജ്‌നയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയരുന്നു. ആവശ്യമായ ഫീല്‍ഡ് പരിശോധനകള്‍ നടത്താതെ മരംമുറിക്ക് വഴിവെച്ചത് ഡി.എഫ്.ഒയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
തെരഞ്ഞെടുപ്പിന് മുമ്പ് വിവാദമായതിനെ തുടര്‍ന്ന് മരവിപ്പിച്ച നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചത്. ഷജ്‌ന, ഫഌയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍ (ഗ്രേഡ്) എന്നിവരെ അര്‍ധരാത്രിയില്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ 20 മണിക്കൂറിനുള്ളില്‍ ഈ ഉത്തരവ് മരവിപ്പിച്ചു.
ഡി.എഫ്.ഒ എന്ന നിലയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്ന് ഷജ്‌നക്കെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."