മേയര്‍- ഡ്രൈവര്‍ തര്‍ക്കം; മേയര്‍ക്കും എം.എല്‍.എക്കുമെതിരെ പൊലിസ് കേസ്
കെ.എസ്.ആര്.ടി.സി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ എം.എല്‍.എ സച്ചിന്‍ദേവിനെതിരെയും മേയര്‍ക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. മേയര്‍, എം.എല്‍.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേര് എന്നിവര്‍ക്കെതിരെയാണ് കേസ്.
കാര്‍ കുറുകെ ഇട്ടതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെ അഭിഭാഷകന് നല്കിയ പരാതിയിലാണ് കോടതി കേസെടുത്തത്.കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതടക്കം ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദു കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലോ കോടതി നിര്‍ദേശത്തിലോ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തത്. പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഹരജി മെയ് ആറിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."