ശോഭ മുത്തശ്ശിയുടെ ആഗ്രഹമാണ് മരിക്കുന്നതിന് മുമ്പൊരു വീടെന്നത്
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ മൈക്കര ഊരാളി കോളനിയിലെ ശോഭ മുത്തശ്ശിക്ക് ഒരു വീട് വേണം. പ്രായമിപ്പോള്‍ 85 പിന്നിട്ടു. ഇതുവരെ സുരക്ഷിതമായി കയറികിടക്കാന്‍ ഒരു വീടില്ലെന്നതാണ് ഇവരുടെ സങ്കടത്തിനും പരിഭവത്തിനും കാരണം. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. മുത്തശ്ശി വീടിനായി അധികൃതരുടെ മുന്നില്‍ അപേക്ഷകള്‍ നല്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
പ്ലാസ്റ്റിക് ഷീറ്റുകളും, ഗ്രീന്‍ നെറ്റുകള്‍ കൊണ്ടും തീര്‍ത്ത ഷെഡ്ഡിനുള്ളിലാണ് ഇവര്‍ കൊച്ചുമക്കള്‍ക്കൊപ്പം ജീവിക്കുന്നത്. സമീപത്തായി മകന് താമസിക്കുന്ന വീടുണ്ടെങ്കിലും അതും കാലപ്പഴക്കത്താല്‍ നാശത്തിലാണ്. ഇതിനെല്ലാം പരിഹാരമായാണ് പുതിയ വീടിനായി അധികൃതരുടെ കരുണക്കായി ഇവര്‍ കാത്തിരിക്കുന്നത്. പക്ഷേ തന്റെ ആവശ്യത്തിനുനേരെ എല്ലാവരും മുഖംതിരിക്കുന്നതിന്റെ പരിഭവത്തിലാണ് ഈ മുത്തശ്ശി. ഇതിന്റെ പ്രതിഷേധം ഇവര്‍ തീര്‍ത്തത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുബഹിഷ്ക്കരിച്ചാണ്. വോട്ട് ചെയ്തിട്ട് തനിക്ക് എന്തുകാര്യമെന്നാണ് ഇവര്‍ ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."