മണൽ മാഫിയ ട്രാക്ടർ ദേഹത്ത് കൂടി കയറ്റിയിറക്കി; പൊലിസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: മണൽ മാഫിയ സംഘം പൊലിസ് ഉദ്യോഗസ്ഥനെ മണൽക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ കയറ്റിക്കൊന്നു. മധ്യപ്രേദശിലെ ഷെഹ്ദോളിലാണ് സംഭവം. എ.എസ്.ഐ മഹേന്ദ്ര ബാഗ്രിയാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തിൽ ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന് അശുതോഷ് സിങ്ങിനെയും പൊലിസ് പിടികൂടിയിട്ടുണ്ട്. ട്രാക്ടർ ഉടമ ഒളിവിലാണ്.
അനധികൃത ഖനനത്തെക്കുറിച്ചു പൊലിസിന് ലഭിച്ച വിവരം അന്വേഷിക്കാൻ എത്തിയതായിരുന്നു മഹേന്ദ്ര ബാഗ്രിയും രണ്ട് കോൺസ്റ്റബിൾമാരും. മണലുമായി വേഗത്തിൽ വന്ന ട്രാക്ടർ തടയാൻ പൊലിസുകാർ ശ്രമിച്ചു. എന്നാൽ കൈകാണിച്ച് നിർത്താതിരുന്ന ട്രാക്ടർ മഹേന്ദ്ര ബാഗ്രിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നീ കോൺസ്റ്റബിൾമാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ട്രാക്ടർ ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നൽകുന്നവർക്കു 30,000 രൂപ പ്രതിഫലവും പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."