രോഹിത് വെമുലയുടെ മരണം തുറന്നുകാട്ടിയത് ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവത്തെയെന്ന് കോൺഗ്രസ്; നീതി ഉറപ്പാക്കും
ന്യൂഡൽഹി: രോഹിത് വെമുലയുടെ മരണം ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ പൂർണ്ണമായും തുറന്നുകാട്ടുന്ന കൊടും ക്രൂരതയാണ് എന്ന് കോൺഗ്രസ്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ അപാകതകൾ ഉണ്ടായിരുന്നതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തെലങ്കാന സർക്കാർ അദ്ദേഹത്തിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പ്രത്യേകിച്ച് രാഹുൽ ഗാന്ധി ഈ ദുഷ്‌കരമായ കാലഘട്ടത്തിൽ രോഹിത് വെമുലയുടെ കുടുംബത്തോടൊപ്പം നിന്നുവെന്നും വേണുഗോപാൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ഞങ്ങൾ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമ്പോൾ, സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്ന് വരുന്ന ഒരു വിദ്യാർഥിക്കും രോഹിത് അനുഭവിച്ച അതേ ദുരവസ്ഥ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കും. കാമ്പസുകളിലെ ജാതി, വർഗീയ അതിക്രമങ്ങളുടെ പ്രശ്‌നം പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതിനായി രോഹിത് വെമുല നിയമം ഞങ്ങൾ പാസാക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."