സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബൈയിലേക്ക്; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബൈയിലേക്ക് തിരിച്ചത്. സ്വകാര്യ ആവശ്യത്തിനായാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നത്. ദുബൈയിലുള്ള മകന്റെ അടുത്തേക്കാണ് മുഖ്യമന്ത്രി പോയതെന്നാണ് വിവരം.
സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പുറപ്പെട്ടത്. പെട്ടന്നുള്ള യാത്രയായതിനാൽ മുഖ്യമന്ത്രിയുടെ മറ്റു ഔദ്യോഗിക പരിപാടികൾ മാറ്റി.
ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."