HOME
DETAILS

വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് ഹമാസ്, പ്രതികരിക്കാതെ ഇസ്‌റാഈല്‍; ഗസ്സയിലെ പൂര്‍ണമായ സൈനിക പിന്‍മാറ്റം ഉള്‍പെടെ മൂന്ന് ഘട്ടങ്ങള്‍

  
Web Desk
May 07 2024 | 02:05 AM

Hamas accepts Qatari-Egyptian proposal for Gaza ceasefire12

ഗസ്സ: ഏഴ് മാസമായി തുടരുന്ന ഇസ്‌റാഈല്‍ സൈനിക ക്രൂരതക്ക് അന്ത്യമെന്ന് പ്രതീക്ഷയിലേക്ക് തിരി തെളിയുന്നു.  
ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചു. ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയാണ് ഇക്കാര്യം ടെലിഫോണില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി, ഈജിപ്ത് ഇന്റലിജന്റ്‌സ് മന്ത്രി അബ്ബാസ് കമാല്‍ എന്നിവരെ അറിയിച്ചത്. എന്നാല്‍, നിര്‍ദേശം പഠിച്ചുവരികയാണെന്നാണ് ഇസ്‌റാഈലിന്റെ പ്രതികരണം. ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്‌റാഈല്‍ കരയാക്രമണം തുടങ്ങുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പേരെ പിന്നാലൊണ് ചര്‍ച്ച വേഗത്തിലാക്കിയത്. റഫയില്‍ കരയാക്രമണം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ഇന്നലെയും യു.എസ്, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. വെടിനര്‍ത്തലിന് മധ്യസ്ഥര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഹമാസ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇസ്‌റാഈല്‍ നയം വ്യക്തമാക്കിയിട്ടില്ല.

സ്ഥിരമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈര്‍ഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ, 'അല്‍ ജസീറ' ചാനലിനോട് സ്ഥിരീകരിച്ചു

വടക്കന്‍ ഗസ്സയെയും തെക്കന്‍ ഗസ്സയെയും വിഭജിക്കുന്ന തരത്തില്‍ ഇസ്‌റാഈല്‍ നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന്  സേന പിന്‍വാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തില്‍ അനുമതി നല്‍കും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്‌റാഈലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവര്‍ക്ക് പകരം വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇരുപക്ഷവും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കും.

മൂന്നാം ഘട്ടത്തില്‍ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്.

അതിനിടെ, തെക്കന്‍ ഗസ്സയിലെ റഫയില്‍ കരയാക്രമണം തുടങ്ങുന്നതിന്റെ സൂചനയായി റഫയില്‍നിന്ന് ആളുകളെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ഒഴിപ്പിച്ചിരുന്നു.  കിഴക്കന്‍ റഫയില്‍ നിന്ന് ഒരുലക്ഷം പേരെ ഒഴിപ്പിച്ചെന്നാണ് കണക്ക്.

റഫയില്‍ കരയാക്രമണത്തിനു മുന്‍പ് അവിടെയുള്ളവരെ ഒഴിപ്പിക്കുമെന്ന് നേരത്തെ ഇസ്‌റാഈല്‍ അറിയിച്ചിരുന്നു. ഇവരെ പാര്‍പ്പിക്കാന്‍ അഞ്ചു കിലോമീറ്റര്‍ അകലെ ടെന്റുകളും പണിതിരുന്നു. 40,000 പേര്‍ക്കുള്ള ടെന്റുകള്‍ പണിതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍ റഫയില്‍ 14 ലക്ഷം പേരാണുള്ളത്. ഇതിനാല്‍ കരയാക്രമണം കൂടുതല്‍ പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കുമെന്ന് യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago