HOME
DETAILS

ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റുകയും റോഡില്‍ ബൈക്ക് റേസ് നടത്തുകയും ചെയ്ത യുവാക്കള്‍ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം;  പരാതി നല്‍കി

  
Web Desk
May 07, 2024 | 3:28 AM

Youths abuse locals; Filed a complaint

തിരുവനന്തപുരം: രാത്രിയില്‍ വൈദ്യുതി തടസപ്പെടുത്തുകയും ശേഷം റോഡില്‍ ബൈക്കുകളുടെ മത്സരയോട്ടം നടത്തുകയും ചെയ്തവര്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. പാറശ്ശാല പരശുവയ്ക്കലിന് സമീപം നെടിയാംകോട്ടിലാണ് സംഭവം. കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റിയാണ് സംഘം വൈദ്യുതി തടസപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റിയ ശേഷം റോഡില്‍ മത്സരയോട്ടം നടത്തുകയായിരുന്നു. ബൈക്കുകളുടെ ശബ്ദം കേട്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ അസഭ്യം പറയുകയും ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി. എന്നാല്‍ യുവാക്കളെ കണ്ടെത്താനായില്ല. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. മദ്യലഹരിയില്‍ സ്ഥിരമായി പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കുന്ന സംഘത്തിലെ അംഗങ്ങളാണ് യുവാക്കളെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ഇബിക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് അന്വേഷണം തുടരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago