HOME
DETAILS

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ രാത്രി മുഴുവന്‍ റഫക്കു മേല്‍ ഇസ്‌റാഈല്‍ ബോംബ് മഴ; കൊന്നൊടുക്കിയത് നിരവധി പേരെ 

  
Web Desk
May 07 2024 | 05:05 AM

Israel bombards Gaza's Rafah overnight after ordering evacuation

ഗസ്സ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയ അത് ദിവസം തന്നെ റഫക്കു മേല്‍ ബോംബ് മഴ പെയ്യിച്ച് ഇസ്‌റാഈല്‍. തിങ്കളാഴ്ച റഫയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെയാണ് മേഖലയില്‍ ആക്രമണം നടത്തിയത്. രാത്ര മുഴുവന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായാണ് 12 പേര്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ വഫ അറിയിച്ചു. അതേ സമയം നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. 

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.  10 ലക്ഷത്തോളം ഫലസ്തീനികള്‍ അഭയാര്‍ഥികളായി കഴിയുന്ന റഫയിലെ ഇസ്‌റാഈല്‍ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ആഘോഷവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഏകപക്ഷീയമായി ഇസ്‌റാഈല്‍ ആക്രമണം നടത്തുകയായിരുന്നു. ഹമാസിനെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്‌റാഈല്‍ സേന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

കെയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചിരുന്നു. തീരുമാനം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ ചര്‍ച്ചയില്‍ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെയും ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം, നിര്‍ദേശം പഠിച്ചുവരികയാണെന്നാണ് ഇസ്‌റാഈലിന്റെ പ്രതികരണം.

സ്ഥിരമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈര്‍ഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ, 'അല്‍ ജസീറ' ചാനലിനോട് സ്ഥിരീകരിച്ചു

വടക്കന്‍ ഗസ്സയെയും തെക്കന്‍ ഗസ്സയെയും വിഭജിക്കുന്ന തരത്തില്‍ നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് ഇസ്‌റാഈല്‍ സേന പിന്‍വാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തില്‍ അനുമതി നല്‍കും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്‌റാഈലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവര്‍ക്ക് പകരം വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇരുപക്ഷവും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കും.

മൂന്നാം ഘട്ടത്തില്‍ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്.

തെക്കന്‍ ഗസ്സയിലെ റഫയില്‍ കരയാക്രമണം തുടങ്ങുന്നതിന്റെ സൂചനയായി റഫയില്‍നിന്ന് ആളുകളെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ഒഴിപ്പിച്ചിരുന്നു.  കിഴക്കന്‍ റഫയില്‍ നിന്ന് ഒരുലക്ഷം പേരെ ഒഴിപ്പിച്ചെന്നാണ് കണക്ക്.

റഫയില്‍ കരയാക്രമണത്തിനു മുന്‍പ് അവിടെയുള്ളവരെ ഒഴിപ്പിക്കുമെന്ന് നേരത്തെ ഇസ്‌റാഈല്‍ അറിയിച്ചിരുന്നു. ഇവരെ പാര്‍പ്പിക്കാന്‍ അഞ്ചു കിലോമീറ്റര്‍ അകലെ ടെന്റുകളും പണിതിരുന്നു. 40,000 പേര്‍ക്കുള്ള ടെന്റുകള്‍ പണിതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍ റഫയില്‍ 14 ലക്ഷം പേരാണുള്ളത്. ഇതിനാല്‍ കരയാക്രമണം കൂടുതല്‍ പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കുമെന്ന് യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago