HOME
DETAILS

'ഇത് സാധാരണ തെരഞ്ഞെടുപ്പല്ല, ജനാധിപത്യത്തേയും ഭരണഘടനേയും സംരക്ഷിക്കാന്‍ കൂട്ടം കൂട്ടമായി വന്ന് വോട്ടു ചെയ്യൂ' ആഹ്വാനവുമായി രാഹുല്‍, ഖാര്‍ഗെ, പ്രിയങ്ക

ADVERTISEMENT
  
Web Desk
May 07 2024 | 06:05 AM

Rahul Gandhi,priyanka,  Mallikarjun Kharge's appeal to voters: ‘Protect the democracy, Constitution’ 123

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണത്തേത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ കൂട്ടംകൂട്ടമായി വന്ന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാവരും വലിയ സംഘങ്ങളായെത്തി നിങ്ങളുടെ അവകാശം സംരക്ഷിക്കാനായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഓര്‍ക്കുക, ഇത് ഒരു അസാധാരണ തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.??''രാഹുല്‍ എക്‌സില്‍ കുറിച്ചു.

വോട്ട് ബഹിഷ്‌കരിക്കരുതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും നേരത്തേ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭ്യര്‍ഥിച്ചിരുന്നു. ഇ.വി.എമ്മിലെ ബട്ടണ്‍ അമര്‍ത്താനൊരുങ്ങുമ്പോള്‍ അത് നിങ്ങളുടെയും 140 കോടി ഇന്ത്യക്കാരുടെയും ഭാവി നിര്‍ണയിക്കാനുള്ള വോട്ടെടുപ്പാണെന്ന് ഓര്‍ക്കണമെന്നായിരുന്നു ഖാര്‍ഗെ എക്‌സില്‍ കുറിച്ചത്.

വിവേചനാധികാരവും ചിന്തയും ഉപയോഗിക്കാനും വോട്ട് ചെയ്യാനും പ്രിയങ്കാ ഗന്ധിയും വോട്ടര്‍മാരോട് അപേക്ഷിച്ചിരുന്നു.

'രാജ്യത്തെ ജനങ്ങളേ ഇത് രാജ്യത്തിന്റെ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ചരിത്രം ഇന്നോളം കണ്ടിട്ടില്ലാത്ത തൊഴിലില്ലായ്മയെ, വ്യാപകമായ പണപ്പെരുപ്പത്തെ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെ പരാജയപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ്. നിങ്ങളുടെ ഓരോ വോട്ടും പ്രധാനമാണ്. നിങ്ങളുടെ വിവേചനാധികാരവും ചിന്തയും ഉപയോഗിക്കുക. കൂട്ടം കൂട്ടമായി വോട്ടു ചെയ്യുക. നിങ്ങളുടേയും നിങ്ങളുടെ കുഞ്ഞുങ്ങളുടേയും ഭാവിക്കായി വോട്ടു ചെയ്യുക. ഇന്ത്യ ഒന്നിക്കും. ഇന്‍ഡ്യ വിജയിക്കും- പ്രിയങ്ക എക്‌സില്‍ കുറിച്ചു. 

 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും 93 ലോക്‌സഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദാദ്ര ആന്‍ഡ് നഗര്‍ ഹാവേലി, ദാമന്‍ ആന്‍ഡ് ദിയ, ഗോവ, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതിനിടെ, രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ്. ആര്‍.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  16 days ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  16 days ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  16 days ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  16 days ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  16 days ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  16 days ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  16 days ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  17 days ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  17 days ago