HOME
DETAILS

കാരക്കോണം മെഡിക്കല്‍ കോഴ: സി.എസ്.ഐ സഭാ മുന്‍ മോഡറേറ്റര്‍ അടക്കം 4 പ്രതികള്‍; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

  
May 09 2024 | 06:05 AM

karakonam-medical-college-bribery-case-ed-chargesheet-filed

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സി.എസ്.ഐ സഭ മുന്‍ അധ്യക്ഷന്‍ ധര്‍മരാജ് റസാലം, ബെനറ്റ് എബ്രഹാം അടക്കം നാല് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. കലൂരിലെ പി.എം.എല്‍.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചത്. 

സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുന്‍ സെക്രട്ടറി ടിടി പ്രവീണും പ്രതിപ്പട്ടികയിലുണ്ട്. 

മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ കഴിഞ്ഞ മാസം കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, സഭാ സെക്രട്ടറി ടിടി പ്രവീണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു

500 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം എന്‍ഫോസിമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago