പാട്യാല നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി സ്‌പോര്‍ട്‌സ് കോച്ചിങ്; പിജി ഡിപ്ലോമ; മേയ് 31 വരെ അവസരം
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാലയിലെ നേതാജി സുഭാഷ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് നടത്തുന്ന 2024-25 വര്‍ഷത്തെ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
1. എം.എസ്.സി സ്‌പോര്‍ട്‌സ് കോച്ചിങ്, രണ്ടുവര്‍ഷം.
ഡിസിപ്ലിനുകള്‍
അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, നീന്തല്‍, വോളിബോള്‍, വെയ്റ്റ്‌ലിഫ്റ്റിങ്, ഗുസ്തി.
യോഗ്യത
ബിരുദവും, സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമയും OR നാലുവര്‍ഷത്തെ ബി.എസ്.സി സ്‌പോര്‍ട്‌സ് കോച്ചിങ് പിജി ഡിപ്ലോമ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
പ്രായപരിധി: 45 വയസ്.
സീറ്റുകള്‍: 40
പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആകെ കോഴ്‌സ് ഫീ 47,700 രുപ. ജൂലൈ 29ന് ക്ലാസ് ആരംഭിക്കും.
2. പിജി ഡിപ്ലോമ കോഴ്‌സുകള്‍
സ്‌പോര്‍ട്‌സ് പെര്‍ഫോര്‍മന്‍സ് അനാലിസിസ്, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍, എക്‌സര്‍സൈസ് ഫിസിയോളജി, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ്.
ഒരു വര്‍ഷത്തേക്കാണ് കോഴ്‌സ് കാലാവധി.
ലഭ്യമായ സീറ്റുകള്‍, യോഗ്യത മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കം വിശദമായ പ്രവേശന വിജ്ഞാപനം www.nsnis.org ലുണ്ട്. മെയ് 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അപേക്ഷ: www.ssc24.nsnis.in.
അന്വേഷണങ്ങള്‍ക്ക്: [email protected] എന്ന ഇ-മെയിലിലും 0175 2394261/2394340 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."