HOME
DETAILS
MAL
മഴ മുന്നറിയിപ്പ്: 8 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Web Desk
May 10 2024 | 02:05 AM
തിരുവനന്തപുരം: എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ അടുത്ത മൂന്നു മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂട് കൂടിവരുക തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."