ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം
തിരുവനന്തപുരം: ജെസ്ന മരിയ തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറില്‍ ചില തെളിവുകള്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയത് കോടതി പരിശോധിച്ചു സ്വീകരിച്ചിരുന്നു.
തെളിവുകള്‍ മുന്‍പ് സി.ബി.ഐ പരിശോധിച്ചിരുന്നോ എന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍പ്രകാരം സി.ബി.ഐ കേസ് ഡയറിയും സമര്‍പ്പിച്ചു.
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞത്.
ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവു ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്.
ഇവ ഒത്തുനോക്കിയാവും കോടതി തീരുമാനം എടുക്കുക. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 ന് കാണാായത്. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന് ജയിംസിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."