ഐപിഎൽ: അഭിമാനം കാക്കാൻ മുംബൈ, പ്ലേഓഫ് അരക്കെട്ടുറപ്പിക്കാൻ കൊൽക്കത്ത
ഐപിഎല്ലിൽ ഇന്നു നടക്കുന്ന വാശിയേറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. ഇതിനകം തന്നെ പ്ലേഓഫ് ഉറപ്പിച്ച കൊൽക്കത്തയ്ക്ക് മുംബൈ യുമായുള്ള ഇന്നത്തെ മത്സരം ഒരു പരിശീലനം മാത്രമാണ്.
ടൂർണ്ണമെന്റിൽ ടോപ് ടുവിൽ ഫിനിഷ് ചെയ്യാൻ ഇന്നത്തെ ജയത്തോടെ കൊൽക്കത്തയ്ക്ക് സാധിക്കും. മറുവശത്ത് മുംബൈ പോയിന്റ് പട്ടികയിൽ താഴെയാണ്. ഇതുവരെ കളിച്ച 11 കളികളിൽ 4 എണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞത്. ടീമിലെ പടലപ്പിണക്കങ്ങളും, മികച്ച പ്ലെയിംഗ് കോമ്പിനേഷൻ കണ്ടെത്താൻ കഴിയാത്തതും, ഹർദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റൻസിയും മുംബൈയെ ഈ സീസണിൽ നന്നായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിമാനം കാക്കാനുള്ള മത്സരമാണ് മുംബൈയ്ക്കിത്.
ഈഡൻ ഗാർഡൻസിലെ ബൗണ്ടറികൾ വളരെ ചെറുതാണ്. റണ്ണൊഴുക്കുള്ള പിച്ചിൽ ടോസ് നേടുന്ന ടീം ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. 200 പതിവുകാഴ്ചയായ ഐപിഎല്ലിൽ ഇന്നത്തെ മത്സരവും റൺമല തീർത്ത് കാണികൾക്ക് ഒരു വിരുന്നായി മാറുമെന്നാണ് പ്രതീക്ഷ.
കൊൽക്കത്ത ടീം:
ശ്രേയസ് അയ്യർ(ക്യാപ്റ്റൻ),നിതീഷ് റാണ,റിങ്കു സിംഗ്,റഹ്മാനുള്ള ഗുർബാസ്,സുനിൽ നരെയ്ൻ,ജേസൺ റോയ്,സുയാഷ് ശർമ്മ,അനുകുൽ റോയ്,ആന്ദ്രെ റസ്സൽ,വെങ്കിടേഷ് അയ്യർ,ഹർഷിത് റാണ,വൈഭവ് അറോറ,വരുൺ ചക്രവർത്തി,കെ എസ് ഭരത്,ചേതൻ സ്കറിയ,മിച്ചൽ സ്റ്റാർക്ക്,അംഗൃഷ് രഘുവംശി,രമൺദീപ് സിംഗ്,ഷെർഫാൻ റഥർഫോർഡ്,മനീഷ് പാണ്ഡെ,മുജീബ് റഹ്മാൻ,ഗസ് അറ്റ്കിൻസൺ,സാക്കിബ് ഹുസൈൻ
മുംബൈ ടീം:
ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ),രോഹിത് ശർമ്മ,ഡെവാൾഡ് ബ്രെവിസ്,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,തിലക് വർമ്മ,ടിം ഡേവിഡ്,വിഷ്ണു വിനോദ്,അർജുൻ ടെണ്ടുൽക്കർ,ഷംസ് മുലാനി,നെഹാൽ വധേര,ജസ്പ്രീത് ബുംറ,കുമാർ കാർത്തികേയ,പിയൂഷ് ചൗള,ആകാശ് മധ്വാൾ,ജേസൺ ബെഹ്റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ്,ജെറാൾഡ് കോറ്റ്സി,ദിൽഷൻ മധുശങ്ക,ശ്രേയസ് ഗോപാൽ,നുവാൻ തുഷാര,നമന്ദിർ സിംഗ്,അൻഷുൽ കാംബോജ്,മുഹമ്മദ് നബി,ശിവാലിക് ശർമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."