ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിങ്; രാജ്യത്ത് മൂന്നാമതെത്തി എം.ജി യൂണിവേഴ്‌സിറ്റി
ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ മൂന്നാമതെത്തി എം.ജി സര്‍വകലാശാല. കഴിഞ്ഞ വര്‍ഷം റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സര്‍വകലാശാല ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയാണ് മൂന്നാമതെത്തിയിരിക്കുന്നത്. എം.ജി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സര്‍വകലാശാലകളാണ് ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ 150ല്‍ ഉള്‍പ്പെട്ടിട്ടുള്ളളത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഏക സര്‍വകലാശാലയും എം.ജിയാണ്.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇന്ത്യന്‍ ലിസ്റ്റില്‍ ഒന്നാമത്. തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം തുടങ്ങി 18 സൂചകങ്ങള്‍ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 739 സര്‍വകലാശാലകളാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളുടെ പട്ടികയില്‍ ചൈനയിലെ സിന്‍ഹുവ, പീക്കിങ് സര്‍വകലാശാലകള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി. പട്ടികയില്‍ എം.ജി യൂണിവേഴ്‌സിറ്റി 134ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."