പത്തനംതിട്ടയില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി
പത്തനംതിട്ട: മുല്ലപ്പള്ളിയില്‍ നിന്നും ഇന്നലെ വീട് വിട്ടുപോയ പതിനാലുകാരനെ കണ്ടെത്തി. ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ്സിലെ യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമായിരുന്നു പൊലീസിന് ലഭിച്ചത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാര്‍ത്ത വന്നതോടെയാണ് ട്രെയിന്‍ യാത്രക്കാരന് തിരിച്ചറിഞ്ഞത്.
ഇന്നലെ രാവിലെ മുതല്‍ കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാന്‍ഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടില്‍ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നല്‍കുമെന്നും കത്തില്‍ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്റെ ഹോബി. അഞ്ച് വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുറിപ്പിലുണ്ട്. തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു. പിന്നീട് വാര്‍ത്ത വന്നതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞയാള്‍ പൊലിസിനെ വിവരമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."