HOME
DETAILS
MAL
സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
May 15 2024 | 14:05 PM
സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായ റോബര്‍ട്ട് ഫിക്കോക്ക് വെടിയേറ്റു.ഹാന്‍ഡ്‌ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഫിക്കോയുടെ പരുക്കു ഗുരുതരമല്ലെന്നാണ് സൂചന.
ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയില്‍നിന്നു 150 കിലോമീറ്ററോളം അകലെയാണ് ഹാന്‍ഡ്‌ലോവ.
പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി സ്ലൊവാക്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."