ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: പകര്‍ച്ചപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും പൊതു ജലസ്രോതസുകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറവാണെന്ന് മന്ത്രി പറഞ്ഞു.
ജനുവരി മാസത്തില്‍ത്തന്നെ ആരോഗ്യജാഗ്രതാ കലണ്ടര്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാഗ്രത കൈവിടരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."