HOME
DETAILS

ഐപിഎൽ: ടൂർണമെന്റിൽ ഇന്ന് അവസാന ഡബിൾ ഹെഡ്ഡർ, രാജസ്ഥാനും ഇന്നിറങ്ങും

  
Web Desk
May 19, 2024 | 6:38 AM

IPL: Today is the last double header of the tournament, Rajasthan will also play today

ഐപിഎല്ലിൽ ഇന്ന് അവസാന ഡബിൾ ഹെഡ്ഡർ. വൈകീട്ട് 3.30 ന് നടക്കുന്ന ആദ്യ കളിയിൽ പഞ്ചാബ് കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിന് ആദ്യ രണ്ട് സ്ഥാനത്തെത്താൻ ഇന്നത്തെ വിജയം നിർണായകമാകും. ഇന്ന് ജയിക്കുകയും അവസാന മത്സരത്തിൽ രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ സൺറൈസേഴ്സിന് ക്വാളിഫയർ 1ൽ മത്സരിക്കാം.

അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെ തകർത്ത് പ്ലേഓഫിലേക്കുള്ള ആത്മവിശ്വാസം നേടാൻ കൂടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മറുവശത്ത് പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് പഞ്ചാബ്. തീർത്തും നിരാശപ്പെടുത്തുന്ന സീസൺ ആണ് അവർക്ക് കടന്നുപോയത്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ അവർ വിജയിച്ചിരുന്നു. ഇന്നത്തെ മത്സരവും വിജയിച്ച് അഭിമാനത്തോടെ ടൂർണ്ണമെന്റിൽ നിന്ന് മടങ്ങാനാണവർ ആഗ്രഹിക്കുന്നത്. 

ഇന്നു നടക്കുന്ന രണ്ടാമത്തെയും പ്ലേഓഫിനു മുൻപുള്ള ലീഗിലെ അവസാനത്തെയും മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഗുവാഹത്തിയിൽ രാത്രി 7.30 നാണ് മത്സരം. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ തുടർ വിജയങ്ങളായിരുന്നു രാജസ്ഥാന്. എന്നാൽ അവസാന മത്സരങ്ങളിൽ അവർ തികച്ചും കളി മറന്ന അവസ്ഥയിലാണ്. ജോസ് ബട്ട്ലറുടെ മടക്കം രാജസ്ഥാന്റെ ടീം ബാലൻസിങിനെ നന്നായി ബാധിച്ചിട്ടുണ്ട്.

ഇന്നവർക്ക് നേരിടാനുള്ളത് ടൂർണമെൻ്റിലെ ഒന്നാം സ്ഥാനക്കാരെ ആണെന്നുള്ളത് തീർത്തും വെല്ലുവിളിയാണ്. രാജസ്ഥാൻ ജയിക്കുകയാണെങ്കിൽ ആദ്യ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായുള്ള ഒരു പരിശീലനമത്സരമായി ഇതിനെ കണക്കാക്കാം. കൊൽക്കത്തയെ തന്നെയാവും അവർക്ക് അവിടെയും നേരിടേണ്ടി വരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago