HOME
DETAILS

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം നിയന്ത്രിക്കാനായില്ല;യു.പിയില്‍ രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദിവിട്ടു

  
Web Desk
May 19 2024 | 14:05 PM


Rahul Gandhi Akhilesh Yadav rush out of Prayagraj rally amid ruckus by party workers

 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആള്‍ക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഫുല്‍പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാഡിലയില്‍ നടന്ന പൊതുയോഗത്തിലാണ് ഗാന്ധിയും യാദവും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെ റാലിയില്‍ നിന്ന് വിട്ടുപോയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഇരുനേതാക്കളെയും കാണാനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നേതാക്കള്‍ എത്തിയതോടെ കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ നിയന്ത്രണം വിട്ട് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അവര്‍ അത് ശ്രദ്ധിച്ചില്ല.

 ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി. ഇതോടെ രാഹുല്‍ ഗാന്ധിയും അഖിലേഷും വേദിയില്‍വച്ച് പരസ്പരം കൂടിയാലോചിച്ച് വലിയ അപകടത്തിലേക്കു പോകാതിരിക്കാന്‍ വേദി വിടുകയായിരുന്നു.

ഇരുവരും പിന്നീട്  അലഹാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരച്ചനയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു. അവിടെയും പ്രവര്‍ത്തകരുടെ ആവേശം പലപ്പോലും അതിരുവിട്ടെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ അഞ്ചാം ഘട്ട വോട്ടെടുപ്പു നടക്കുന്ന നാളെ പോളിങ് ബൂത്തിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  4 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  5 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  5 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  5 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  6 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  6 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  6 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  7 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  7 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  7 hours ago