HOME
DETAILS
MAL
ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ബസുകളില്‍ വന്‍ തിരക്ക്
backup
August 29 2016 | 21:08 PM
ഒലവക്കോട്: പാലക്കാട്-എറണാകുളം പാസഞ്ചര്‍ (66611), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361), എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305), എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (16341), തിരുവനന്തപുരം -ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) എന്നിവ ഇന്നലെ റദ്ദാക്കിയിരുന്നു. പാലക്കാട്-എറണാകുളം പാസഞ്ചര്‍, ഷൊര്‍ണൂര്‍ - എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കിയതിനെ തുടര്‍ന്ന് പാലക്കാട്, ഒറ്റപ്പാലം സ്റ്റാന്റുകളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഞായറാഴ്ച 16 അധിക സര്‍വീസുകള്‍ നടത്തിയ കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച രാവിലെ ആറ് അധിക സര്‍വീസുകള്‍ കൂടി നടത്തിയതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."