സഊദി ആരോഗ്യ മന്ത്രാലയത്തിൽ നിരവധി ജോലി ഒഴിവുകൾ: ഉടനെ അപേക്ഷിക്കാം, സാലറി ലക്ഷങ്ങൾ
വിദേശത്ത് തൊഴിൽ തേടുന്നവർക്കിതാ മികച്ച അവസരം. സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള (തബൂക്ക് പ്രോജക്റ്റ്) സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നു. കേരള ഗവൺമെന്റിനു കീഴിലെ നോർക്ക റൂട്സ് മുഖാന്തരമാണ് റിക്രൂട്ട്മെന്റ്. സിസിയു, ഡയാലിസിസ് എമർജൻസി റൂം, ഐസിയു, മിഡ് വൈഫ്, കാർഡിയാക് കത്തീറ്ററൈസേഷൻ, മെഡിക്കൽ ആൻഡ് സർജിക്കൽ, എൻഐസിയു, ഒബ്സ്റ്റെറിക്സ്, ന്യൂറോളജി, ഗൈനക്കോളജി, ഓപ്പറേഷൻ റൂം, പീഡിയാട്രിക് സ്പെഷ്യാലിറ്റി തുടങ്ങിയവയിലേക്കാണ് ഒഴിവുകൾ.
നഴ്സിംഗിൽ ബിരുദമോ ബിരുദാനന്തര യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ സേവന പരിചയവും നിർബന്ധമാണ്. മിഡ് വൈഫ് സ്പെഷ്യലിസ്റ്റുകൾക്ക് 2 വർഷം ലേബർ റൂം പരിചയം ആവശ്യമാണെന്നും നിബന്ധനയിൽ ഉണ്ട്. അപേക്ഷകർക്ക് ആറു മാസത്തെ കാലാവധിയെങ്കിലും ഉള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. ഇത് അഭിമുഖ സമയത്ത് ഹാജരാക്കുകയും വേണം. മുൻപ് എസ്എഎംആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കാണ് അവസരം. ഈ മാസം 27 മുതലാണ് ഇൻറർവ്യൂ നടക്കുന്നത്.
വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും പ്രവൃത്തിപരിചയ, വിദ്യാഭ്യാസ യോഗ്യതകൾ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് കോപ്പിയും [email protected] എന്ന മെയിൽ ഐഡിയിലേക്ക് മെയ് 24 ന് രാവിലെ 10 മണിക്കുള്ളിൽ അയക്കണം.
വിശദ വിവരങ്ങൾക്ക്
ഫോൺ: 0471 2770536/539/540/577
നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ: 18004253939
വിദേശത്തു നിന്ന് വിളിക്കുന്നവർക്ക്: +918802012345
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."