പി.എം ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ: അപേക്ഷ ജൂണ്‍ 20 വരെ
കൊച്ചി: പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കായി പി.എം ഫൗണ്ടേഷന്‍ കേരളത്തില്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം.
2024 ലെ എസ്.എസ്.എല്‍.സി / ടി. എച്ച്. എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കും സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയില്‍ ഓരോ വിഷയത്തിലും 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ (കായികം, കലാ സാംസ്‌കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവര്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.
വിശദാംശങ്ങള്‍ www. pmfonline.org എന്ന വെബ്‌സൈറ്റില്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയില്‍ ഉണ്ടാവുക.ഫോണ്‍: 0484 2367279.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."