യുഎഇ വിസിറ്റിങ് വിസ; വിമാനത്താവളങ്ങളിൽ കർശന പരിശോധന
ദുബൈ:യുഎഇയിൽ വിസിറ്റിങ് വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി . കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു .
-സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം , താമസ സ്ഥലം , ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും . വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല .
-സന്ദർശക , വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല . റിക്രൂട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വീസയിൽ ജോലി ഉറപ്പു നൽകിയാലും അതു നിയമവിരുദ്ധമാണ് .
-തൊഴിൽ വീസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വീസ നടപടികൾ പൂർത്തിയാക്കുകയാണു വേണ്ടത് .
-സന്ദർശക വീസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം , മടക്ക ടിക്കറ്റ് , രാജ്യത്തു ചെലവഴിക്കാൻ പണം എന്നിവ കരുതണം .
-ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വീസയുടെ പകർപ്പ് , പാസ്പോർട്ടിന്റെ പകർപ്പ് , വിലാസം , ഫോൺ നമ്പർ എന്നിവ കരുതണം . താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."