HOME
DETAILS

നരേന്ദ്രമോദി തന്റെ മാതാപിതാക്കളെയും വേട്ടയാടുന്നു; നേരിട്ട് പോരാടൂ: അരവിന്ദ് കേജ്‌രിവാള്‍

  
Web Desk
May 23 2024 | 13:05 PM


Leave my parents your fight is with me Arvind Kejriwal to PM Modi

നരേന്ദ്രമോദി തന്റെ മാതാപിതാക്കളെ അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.സ്വാതി മലിവാള്‍ കേസില്‍ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചതിലാണ് കേജ്‌രിവാളിന്റെ പ്രതികരണം.പോരാട്ടം നമ്മള്‍ തമ്മിലാണെന്നും അതിലേക്ക് തന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം.

തന്നേയും പാര്‍ട്ടിയെയും തകര്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ വേട്ടയാടുന്നു. പ്രധാനമന്ത്രി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. തന്റെ മാതാപിതാക്കള്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണോ? നമ്മള്‍ തമ്മിലാണ് പോരാട്ടം. അതിലേക്ക് എന്തിനാണ് മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്റെ ചോദ്യം.

ആം ആദ്മി രാജ്യസഭാംഗം സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസിന്‌ഫെ തീരുമാനം. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.


ഡല്‍ഹി പൊലീസിന്റെ നീക്കം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. 85 വയസ്സിന് മുകളില്‍ പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിക്കുന്നു. തന്റെ അസുഖബാധിതരായ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി ഡല്‍ഹി പൊലീസ് എത്തിയേക്കുമെന്ന് കഴിഞ്ഞദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. ഭാര്യ സുനിത കെജ്രിവാളിനേയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. മാതാപിതാക്കളുടേയും സുനിതയുടേയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നേരത്തെ സമയം ചോദിച്ചിരുന്നതായും എഎപി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  3 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago