
ഗസ്സയില്‍ നിന്നുള്ള ആയിരക്കണക്കിന് ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞ് ഇസ്റാഈല്‍

ഗസ്സ: ഗസ്സയില്‍നിന്ന് ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു തീര്‍ഥാടകരെ തടഞ്ഞ് ഇസ്റാഈല്‍. റഫാ അതിര്‍ത്തിയിലാണ് ഇസ്റാഈല്‍ സൈനികര്‍ ഫലസ്തീന് തീര്‍ഥാടകരെ തടഞ്ഞത്. ഗസ്സയിലെ ഔഖാഫ്മതകാര്യ മന്ത്രാലയമാണു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ നടപടി. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഫലസ്തീന് പ്രദേശമാണ് റഫ. ഫലസ്തീനില്‍നിന്നു പുറംലോകത്തേക്കുള്ള ഏക മാര്‍ഗം കൂടിയാണിത്. കഴിഞ്ഞ മേയ് ഏഴു മുതല്‍ ഈ അതിര്‍ത്തിപ്രദേശം ഇസ്റാഈല്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു ഗസ്സക്കാരെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഗസ്സക്കാര്‍ക്കും ഗസ്സയിലെ ആരാധനാലയങ്ങള്‍ക്കുമെതിരെ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യ പരമ്പരകളുടെ കൂട്ടത്തില്‍ പുതിയതാണിതെന്നു ചൂണ്ടിക്കാട്ടിയ മന്ത്രാലയം സഊദി അറേബ്യ, ഈജിപ്ത് ഭരണകൂടങ്ങളോട് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ഗസ്സക്കാരെ അനുവദിക്കാന്‍ ഇസ്റാഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇരുരാജ്യങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
മെയ് ആറിനാണ് ദക്ഷിണ ഗസ്സ മുനമ്പിലുള്ള റഫയില്‍ ഇസ്റാഈല്‍ കരയാക്രമണം ആരംഭിച്ചത്. ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട് അഭയം തേടിയെത്തിയവരായിരുന്നു റഫയിലെ ഭൂരിഭാഗവും. 15 ലക്ഷത്തോളം ഫലസ്തീനികളാണ് ഇവിടെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് റഫയില്‍ ആക്രമണവുമായ സയണിസ്റ്റ് സേന രംഗത്തെത്തിയത്. ഇതോടെ ഇവിടെയും രക്ഷയില്ലാതെ മറ്റു പ്രദേശങ്ങളിലേക്കു മാറുകയാണ് ഫലസ്തീനികള്‍.
ഒക്ടോബര്‍ ഏഴിനുശേഷം ഇസ്റാഈല്‍ ഗസ്സയില്‍ ആരംഭിച്ച നരനായാട്ട് ഇനിയും അന്ത്യമില്ലാതെ തുടരുകയാണ്. യു.എന്‍ രക്ഷാസമിതി അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിട്ടും ആക്രമണത്തില്‍നിന്ന് ഇസ്റാഈല്‍ ഒരടി പിന്നോട്ടുപോയിട്ടില്ല. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളും അവഗണിച്ചാണ് സൈന്യം നരഹത്യ തുടരുന്നത്. ഏഴു മാസത്തിനിടെ 35,700 ഫലസ്തീനികളാണ് ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ 80,000ത്തിലേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 days ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago