HOME
DETAILS

'ഡ്രൈ ഡേ ഒഴിവാക്കണോ, കൊടുക്കേണ്ടത് കൊടുക്കണം'മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കോഴ വേണമെന്ന ശബ്ദസന്ദേശം പുറത്ത്; വീണ്ടും ബാര്‍കോഴ

  
Farzana
May 24 2024 | 03:05 AM

A voice message is out asking for a bribe to announce relaxation in the liquor policy

തിരുവനന്തപുരം: മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ കോഴ നല്‍കണമെന്നു ശബ്ദരേഖ. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയില്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്.

ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. 'തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ നയം വരും. അതില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ എടുത്ത് കളയും മറ്റ് ഇളവുകളും ഉണ്ടാകും. ഇതൊക്കെ ചെയ്ത് തരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതായ കാര്യങ്ങള്‍ കൊടുക്കണം' ശബ്ദരേഖയില്‍ പറയുന്നു. ഇടുക്കിയിലെ ഒരു ഹോട്ടല്‍ രണ്ടര ലക്ഷം കൊടുത്തതല്ലാതെ മറ്റാരും ഒന്നും നല്‍കിയിട്ടില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്. 

ഇതുവരെ മൂന്നിലൊന്നാണ് ആകെ കളക്ഷന്‍ ഉള്ളത്. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസത്തില്‍ കൊടുക്കണം. സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാകും പോകുന്നത്. ഇത് പണ്ടത്തെ അവസ്ഥയില്‍ വന്നാല്‍... നമ്മളൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. ഇലക്ഷന്‍ കഴിഞ്ഞ് ഒരു പാര്‍ട്ടിക്കും പൈസ വാങ്ങുന്നതല്ല. പറഞ്ഞില്ല എന്ന് ആരും പറയരുത്. സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. പറ്റുമെങ്കില്‍ സഹകരിക്കണമെന്നും ശബാദസന്ദേശത്തില്‍ നിര്‍ദ്ദേശം നല്‍കുന്നു. പണം രണ്ടു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും പറയുന്നുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago