കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനി കുസൃതി; തണ്ണിമത്തന്‍ ബാഗ് വൈറല്‍
ഷാജി എന്‍ കരുണ്‍ സംവിധാനത്തിലൊരുങ്ങി 1994 ല്‍ പുറത്തിറങ്ങിയ 'സ്വം'ന് ശേഷം
കാന്‍ ചലച്ചിത്ര മേളയില്‍ കേരളത്തിന്റെ കയ്യൊപ്പ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറൂണുമാണ് മലയാളത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്.
ചിത്രം കാനില്‍ മികച്ച നിരൂപക പ്രശംസ നേടുകയുണ്ടായി. ഗ്രാന്‍ഡി ലൂമിയര്‍ തിയേറ്ററില്‍ സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എഴുന്നേറ്റുനിന്ന് എട്ട് മിനിറ്റോളം കൈയ്യടിച്ചു.
എന്നാല്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ചിത്രത്തിലെ നായികയായ കനി കുസൃതി കൈയ്യില്‍ പിടിച്ച ബാഗ് ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനില്‍ ആയിരുന്നു ബാഗ്. ബാഗ് ഉയര്‍ത്തി നില്‍ക്കുന്ന കനിയുടെ ചിത്രം ഇതിനകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തന്‍. ലോക വ്യാപകമായി ഫലസ്തീന്‍ അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടി കൊടികളും ഫ്ളക്സുകളും ഇമോജികളും പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന്‍ പതാകയിലുള്ള നിറങ്ങള്‍. 1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്റെയും നിയന്ത്രണം ഇസ്‌റാഈല്‍ പിടിച്ചെടുത്തപ്പോള്‍,
അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഫലസ്തീനികള്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
കനിയെ കൂടാതെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനേതാക്കളായ കേറ്റ് ബ്ലാഞ്ചെറ്റും ലീലാ ബെഖ്തിയും വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ബ്ലാഞ്ചെറ്റ് പലസ്തീന്‍ പതാകയുടെ നിറത്തിലുള്ള ഗൗണ്‍ ധരിച്ചപ്പോള്‍, തണ്ണിമത്തന്റെ വിത്തുള്ള പാറ്റേണ്‍ ഉപയോഗിച്ച് ചെയ്ത ഹൃദയാകൃതിയിലുള്ള പിന്‍ ആയിരുന്നു ലീലാ ബെക്തി ധരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."