HOME
DETAILS

ലഹരിമുക്ത ഫറോക്കിനായി നഗരസഭയുടെ 'മുക്തി - 16' പദ്ധതി

  
backup
August 29 2016 | 22:08 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%97


ഫറോക്ക്: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്ത ില്‍ നിന്നും ഫറോക്കിനെ മുക്തമാക്കാന്‍ 'മുക്തി-16' പദ്ധതിയുമായി നഗരസഭ. എക്‌സൈസും ഫറോക്ക് നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫറോക്ക് നഗരസഭാ ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന്  ഐക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പദ്ധതി ഉദ്ഘാടനം ചെയ്യും.
ഫറോക്കില്‍  ലഹരി ഉപയോഗിക്കുന്നതിനും കൈമാറുന്നുതിനും സൗകര്യപ്രദമായ സ്ഥലങ്ങള്‍ നിരവധിയാണ്. ഫറോക്ക് റെയില്‍വെ പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളും കാടുകളും, പഴയപാലവും പരിസരവും, ചാലിയാറിന്റെയും കടലുണ്ടി പുഴയുടെയും തീരത്തെ കണ്ടല്‍ കാടുകള്‍ എന്നീ സ്ഥലങ്ങളെല്ലാം ലഹരി ഉപഭോക്താക്കള്‍ താവളമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ ലക്ഷമിട്ടു ലഹരി വില്‍പനക്കാര്‍ ഇത്തരം സ്ഥലങ്ങളില്‍ തമ്പടിക്കുകയാണ്. നിരവധി കുട്ടികള്‍ ലഹരി മാഫിയയുടെ കെണിയില്‍പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.  ഉപയോഗത്തോടൊപ്പം കുട്ടികള്‍ക്കിടയില്‍ വില്‍പനക്കായി നിരവധി വിദ്യാര്‍ഥികളെ തന്നെ എല്‍പ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.
യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ പലവിധത്തിലുളള ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നഗരസഭ ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഫറോക്കിനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് മുക്തി പദ്ധതി ആദ്യഘട്ടം നടപ്പിലാക്കുന്നത്. കരുവന്‍തിരുത്തി, പെരുമുഖം, പേട്ട എന്നീ മേഖലയിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ലഹരി കൊണ്ടുളള വിപത്തിനെ കുറിച്ച് ചിത്രപ്രദര്‍ശനവും നടത്തും. അടുത്ത ഘട്ടമായി റസിഡന്‍സ് അസോസിയേന്‍, ജാഗ്രത സമിതി, വികസന സമിതി, ആശവര്‍ക്കേഴ്‌സ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നഗരസഭയിലെ 38 ഡിവിഷനുകളും ലഹരിക്കെതിരായ പരിപാടികള്‍ ആവിഷ്‌കരിക്കും. ലഹരി ഉപയോഗം വില്‍പന എന്നിവയെക്കുറിച്ച് വിവരം അറിയിക്കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഒരു വര്‍ഷത്തിനുളളില്‍ ഫറോക്കിനെ സമ്പൂര്‍ണ ലഹരിമുക്ത നഗരസഭയാക്കാനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി. സുഹറാബി, വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ഹാഷിഫ്, എം. ബാക്കിര്‍, ടി. നുസ്‌റത്ത്, കൗണ്‍സിലര്‍ ഖമറുല്ലൈല പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago