HOME
DETAILS

വിശുദ്ധ റൗദ സന്ദർശനം 10 മിനിറ്റായി പരിമിതപ്പെടുത്തി; അതും വർഷത്തിൽ ഒരു തവണമാത്രം

  
May 27, 2024 | 4:15 PM

Visiting Holy Rauda was limited to 10 minutes;  That too only once a year

മദീന: മദീനയിലെ മസ്ജിദുന്നബവിയിലെ വിശുദ്ധ റൗദ സന്ദർശന സമയം വീണ്ടും കുറച്ചു. തിരക്ക് പരിഗണിച്ചു ആരാധകർക്ക് ഇനി 10 മിനിറ്റ് മാത്രമേ ഇവിടെ ചെലവഴിക്കാൻ അനുവാദമുള്ളൂ. നേരത്തെ അര മണിക്കൂറായിരുന്നു അനുവദിച്ചിരുന്നത്. നേരത്തെ തന്നെ, റൗദ സന്ദർശനം വർഷത്തിൽ ഒരിക്കൽ മാത്രമാക്കി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. ഇരു ഹറമുകളുടെ പരിപാലന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ജനറൽ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇത് വ്യക്തമാക്കിയത്. സമയം പത്ത് മിനിറ്റ് ആക്കി കുറക്കുന്നതിലൂടെ കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. 

സന്ദർശന അനുമതി ലഭിച്ചയാൾക്ക് നിശ്ചിത സമയത്ത്, റൗള സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് അവസരം നൽകുന്നതിന് അയാൾ പെർമിറ്റ് നേരത്തെ തന്നെ റദ്ദാക്കണമെന്ന് അതോറിറ്റി പ്രത്യേകം ആവശ്യപ്പെട്ടു. നിലവിൽ ഒരാൾക്ക് വർഷത്തിൽ ഒരു തവണ മാത്രമേ റൗദ സന്ദർശനം അനുവദിക്കുന്നുള്ളൂ. പെർമിറ്റ് എടുത്തവർ റദ്ദാക്കാത്ത സാഹചര്യത്തിലും ഒരു വർഷം തികയുമ്പോൾ മാത്രമേ അദ്ദേഹത്തിന് വീണ്ടും സന്ദർശനത്തിന് അനുമതി ലഭിക്കുകയുള്ളൂ.

നുസുക് ആപ്പ് മുഖേനയാണ് റൗദ സന്ദർശന അനുമതി എടുക്കേണ്ടത്. ലഭിച്ച പെർമിറ്റ് സമയത്ത് കൃത്യമായി നിശ്ചിത പരിശോധനകൾക്ക് വിധേയമായി മാത്രമേ റൗദയിലേക്ക് പ്രവേശനം നൽകുകയുള്ളൂ. അനുമതിക്ക് അപേക്ഷിക്കുന്നവർ റൗള ഷെരീഫിനുള്ളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കണിശമായും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപെട്ടു.  അനുമതി ലഭിച്ച സമയത്തിന് അര മണിക്കൂർ മുമ്പ് ഹറം പരിസരത്ത് പെർമിറ്റ് ഉടമയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അതോറിറ്റി നിഷ്കർശിച്ചു.

സന്ദർശനനുമതിക്കായി ബാർകോഡ് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിർദ്ദിഷ്‌ട സമയത്ത് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതും ഗേറ്റിൽ പ്രവേശിക്കുമ്പോൾ ബാർകോഡ് നിർബന്ധമായും കാണിക്കേണ്ടതുമാണ്. അല്ലാതെ പ്രവേശനം അനുവദിക്കുന്നതല്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Kerala
  •  12 days ago
No Image

ആർത്തവ അവധി അം​ഗീകരിക്കണമെങ്കിൽ പാഡിന്റെ ചിത്രം കാണിക്കണം: ശുചീകരണത്തൊഴിലാളികളോട് സൂപ്പർവൈസർ; ശക്തമായ പ്രതിഷേധം

National
  •  12 days ago
No Image

ചരിത്രത്തിലാദ്യം! ഒറ്റപ്പേര് 'ജെമീമ റോഡ്രിഗസ്'; കൊടുങ്കാറ്റിൽ വീണത് ഇതിഹാസങ്ങൾ

Cricket
  •  12 days ago
No Image

ഇൻസ്റ്റഗ്രാം റീൽസിൻ്റെ പേരിൽ ക്രൂര മർദനം; ഒൻപതാം ക്ലാസ് വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  12 days ago
No Image

ജിസിസിയിൽ ഏറ്റവും ഉയർന്ന പുകവലി നിരക്ക് ഈ രാജ്യത്ത്; 41 ശതമാനം പുരുഷന്മാരും പുകവലിക്കുന്നവർ

Kuwait
  •  12 days ago
No Image

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

International
  •  12 days ago
No Image

ലോക കിരീടം കയ്യകലെ; ഓസ്ട്രേലിയെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട ഫൈനലിൽ

Cricket
  •  12 days ago
No Image

ഓപ്പറേഷൻ സൈ ഹണ്ട്: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: ദുരിതമനുഭവിക്കുന്നവർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം; സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്

Kerala
  •  12 days ago
No Image

അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍

National
  •  12 days ago