ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി; തെളിവില്ലെന്ന വിചാരണകോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ, ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ നോട്ടിസ്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. എസ്.ഐ.ടിയുടെ അപ്പീലില്‍ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ പരിഗണിച്ചാണ് കോടതി നോട്ടിസ് അയച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് എസ്.ഐ.ടി അപ്പീല്‍ നല്‍കിയത്. വിജിലന്‍സ് കോടതി അന്വേഷണത്തിനെതിരെ നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും അതിനാല്‍ രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രി കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. 40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.രണ്ട് കേസുകളില്‍ തന്ത്രി ജനുവരി 16 ന് അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 18 ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് നേരത്തെ കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
In the Sabarimala gold theft case, Tantri Kandararu Rajeevar faced a setback as the High Court stayed the trial court’s observations that there was no evidence against him. The High Court also issued a notice on a plea seeking cancellation of his bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."