HOME
DETAILS

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

  
Web Desk
March 17, 2026 | 5:53 AM

dr-vandana-das-murder-case-accused-sandeep-found-guilty-court-verdict

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കുത്തേറ്റു മരിച്ച കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി മാര്‍ച്ച് 19 വ്യാഴാഴ്ച. കുടവട്ടൂര്‍ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലിസ് വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വഴക്കിനിടെ പരുക്കേറ്റ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ മുറിവ് തുന്നിക്കെട്ടാന്‍ നേതൃത്വം നല്‍കിയത് ഡോ.വന്ദനാദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് പൊലിസുകാരെയടക്കം കത്രികകൊണ്ട് ആക്രമിച്ചു. ഒറ്റപ്പെട്ടുപോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടിവീഴ്ത്തി കത്രികകൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വന്ദന വന്ദനദാസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കൊലപാതകത്തിന് പിന്നാലെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന ബില്‍ നിയമസഭ പാസാക്കിയത്. ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നല്‍കിയിരുന്നു.

70ലധികം വരുന്ന സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

കോടതിയിലെ പ്രധാന വാദങ്ങൾ

വിചാരണ വേളയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ആ നിലയിലാണ് ആക്രമണം നടന്നതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും നിരത്തി പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തു. സന്ദീപ് ബോധപൂർവ്വമാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിപുലമായ തെളിവുശേഖരണമാണ് അന്വേഷണസംഘം നടത്തിയത്. 70-ലധികം സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്രിക ഉൾപ്പെടെ 22 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 207 രേഖകൾ പ്രോസിക്യൂഷൻ സമർപ്പിച്ചു.

 

In the high-profile murder case of Dr. Vandana Das, the court has found the आरोपी, Sandeep, guilty. The verdict comes after detailed examination of evidence and witness testimonies related to the shocking killing that had sparked widespread outrage, particularly within the medical community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം സംരക്ഷിക്കണമെന്ന് ഭാര്യ; അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കമ്മിൻസ് പുറത്ത്; ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  2 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ് 

International
  •  3 hours ago
No Image

നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്; ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രോഗികള്‍ സുരക്ഷിതരെന്ന് അധികൃതര്‍

Kerala
  •  3 hours ago
No Image

പ്ലാറ്റ്‌ഫോം നവീകരണം: എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ ആലുവയിലും ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും

Kerala
  •  3 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: പുതിയ വ്യാപാര പാതകള്‍ സജീവമാക്കി യു.എ.ഇ; അവശ്യസാധനങ്ങളുടെയും എണ്ണയുടെയും വിതരണം സുരക്ഷിതം

uae
  •  4 hours ago
No Image

രാജസ്ഥാനെ നേരിടുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാവില്ല: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

പുറത്തുവരുന്നത് ജയത്തിലേക്കുള്ള പട്ടിക'; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിസ്മയങ്ങള്‍ തുടരുമെന്ന് വി.ഡി സതീശന്‍

National
  •  4 hours ago
No Image

കാബൂളില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരുക്ക്

International
  •  4 hours ago