അബൂദബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം വിഫലമാക്കി യുഎഇ; അവശിഷ്ടങ്ങൾ വീണ് പാകിസ്താൻ പൗരൻ മരിച്ചു; മരണസംഖ്യ എട്ടായി
അബൂദബി: ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തതിനെ തുടർന്ന് അബുദാബിയിലെ ബനിയാസ് പ്രദേശത്ത് അവശിഷ്ടങ്ങൾ പതിച്ച് പാകിസ്താൻ പൗരൻ മരിച്ചു. വിവരമറിഞ്ഞയുടൻ അടിയന്തര സേനയെ സംഭവസ്ഥലത്ത് വിന്യസിക്കുകയും പ്രദേശം പൂർണ്ണമായി സുരക്ഷിതമാക്കിയതായി അധികൃതർ അറിയിച്ചു.
മിസൈൽ വിജയകരമായി തകർക്കാൻ സാധിച്ചുവെങ്കിലും, ഇതിൻ്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് മരണത്തിന് കാരണമായത്.
കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും, വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കാനും, സമയാസമയങ്ങളിൽ നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.
മരണസംഖ്യ എട്ടായി
ഇറാൻ്റെ ആക്രമണ പരമ്പര ആരംഭിച്ചതിന് ശേഷം യുഎഇയിൽ ഇതുവരെ രണ്ട് സൈനികരടക്കം എട്ട് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ 304 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും, 1,627 ഡ്രോണുകളും (UAV) യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയിട്ടുണ്ട്.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി നിലകൊണ്ട രണ്ട് സായുധ സേനാംഗങ്ങൾക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്.
English summary : Authorities in Abu Dhabi have responded to an incident in the Bani Yas area after shrapnel fell following the interception of a ballistic missile by air defence systems.
The incident resulted in the death of a Pakistani national, according to an official statement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."