HOME
DETAILS

രണ്ടുവർഷത്തെ പ്രണയം; ആലുവയില്‍ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 18കാരന്‍ അറസ്റ്റില്‍

  
Web Desk
May 27 2024 | 17:05 PM

Kidnapping of 12-year-old girl in Aluva 18-year-old arrested

കൊച്ചി: അതിഥി തൊഴിലാളിയുടെ പന്ത്രണ്ടുകാരിയായ മകളെ കാണാതായ കേസില്‍ യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ മാണിക് (18)നെയാണ് ആലുവ പൊലിസ് കസ്റ്റഡിയിലെടുത്തത്. 

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. വൈകീട്ട് അഞ്ച് മണിയോടെ കടയില്‍ സാധനം വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ആറ് മണിയായിട്ടും തിരിച്ച് വീട്ടിലെത്താതായതോടെ മാതാപിതാക്കള്‍ ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ കുട്ടിക്കായി വ്യാപക തെരച്ചിലാണ് പൊലിസ് നടത്തിയത്. 

അന്വേഷണത്തില്‍ നിരവധി വാഹനങ്ങളും, അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് സംഘം പരിശോധിച്ചു. തുടര്‍ന്ന് രാത്രി ഒന്‍പതോടെ അങ്കമാലിക്കടുത്ത് ഒരു വീട്ടില്‍ കുട്ടിയുണ്ടെന്ന് മനസിലാക്കിയ പൊലിസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ പ്രതിക്കായുള്ള അന്വേഷണവും ആരംഭിച്ചു. എന്നാല്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. 

വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെയാണ് മാണിക് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ശേഷം നിര്‍ബന്ധിച്ചാണ് ഒപ്പം കൂട്ടിയത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടി ഇയാളുമായി പ്രണത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."