മഴക്കെടുതി നേരിടാന്‍ ഒരുങ്ങി വിഖായയുടെ ഹെല്‍പ് ഡെസ്‌കുകള്‍
മലപ്പുറം: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ മഴക്കെടുതി മൂലമുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായി എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായ. വിഖായയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിച്ചു.
സംസ്ഥാന, ജില്ലാ, മേഖലാ തലങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. സഹായം ആവശ്യപ്പെട്ട് കോളുകള്‍ ലഭിക്കുന്ന മുറക്ക് വളണ്ടിയര്‍മാരെ അറിയിച്ച് സഹായം ഉറപ്പാക്കും.അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പരിശീലനം നേടിയ രണ്ടായിരത്തോളം ആക്ടീവ് അംഗങ്ങള്‍ വിഖായക്കുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇവര്‍ സേവനരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ പ്രളയ കാലങ്ങളിലും, നിപ, കൊവിഡ് സാഹചര്യങ്ങളിലെല്ലാം മാതൃകാപരമായ രീതിയില്‍ ഇടപെട്ട വിഖായക്ക് ഭരണതലത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ലാഭേച്ഛയില്ലാത്ത സേവന സന്നദ്ധതക്ക് ദേശീയ തലത്തിലും അംഗീകാരങ്ങള്‍ തേടിയെത്തിയിരുന്നു.
ആക്ടീവ് വിംഗിന് പുറമെ 35ാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശീലനം നല്‍കിയ പതിനായിരത്തോളം വിജിലന്റ് വിഖായ അംഗങ്ങളും രംഗത്തുണ്ട്. മഴക്കാലപൂര്‍വ ശുചീകരണങ്ങളിലും, ഹജ്ജ് വേളയിലടക്കം സേവനങ്ങള്‍ നിസ്തുലമാണ്.
മഴക്കെടുതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്കായി ഒരു ഫോണ്‍കോളിന്റെ ദൂരത്തില്‍ വിഖായ പ്രവര്‍ത്തകര്‍ ഓടിയെത്തുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റഷീദ് ഫൈസി കാളികാവ് അറിയിച്ചു.
ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍
സംസ്ഥാന ഹെല്‍പ് ഡെസ്‌ക്: ശാരിഖ് ആലപ്പുഴ (7403454723), റഷീദ് ഫൈസി കാളികാവ് (9496841606), ഫൈസല്‍ നീലഗിരി (9585406001), സ്വാദിഖ് ആനമൂളി (9947086333).
ജില്ലാ ഹെല്‍പ് ഡെസ്‌കുകള്‍
തിരുവനന്തപുരം: അല്‍ അമീന്‍ പെരുമത്തൂര്‍ (8129100188), ഷാഫി (9895143610), കൊല്ലം: സിറാജ് (9947832552), മുബാറക് മന്നാനി (6238758368), എറണാകുളം: യഹിയ ആലുവ (9847232700), മുഹമ്മദ് അഹ്‌സം (8606255638), ആലപ്പുഴ: ശിഹാബ് (8848666129), മാഹീന്‍ അബൂബക്കര്‍ (9656691133), ഇടുക്കി: സുലൈമാന്‍ വടക്കുമുറി (6238498583), അജാസ് (9961871237), തൃശൂര്‍: സിറാജുദ്ദീന്‍ (9846536633), അബ്ദുസ്സലാം (9847621351) പാലക്കാട്: സലിം വല്ലപ്പുഴ (9895824352), ഫാറൂഖ് വിളയൂര്‍ (7306618688), മലപ്പുറം വെസ്റ്റ്: മുനീര്‍ (9645755162), ശിഹാബ് യൂണിവേഴ്‌സിറ്റി (9847092774), മലപ്പുറം ഈസ്റ്റ്: മുഹമ്മദ് ശിബ്‌ലി മലപ്പുറം (7736587248), നസീഫ് പുളിക്കല്‍ (9846147306), കോഴിക്കോട്: ഫസല്‍ റഹ്മാന്‍ (7034704474), അബൂബക്കര്‍ സിദ്ദീഖ് (8590519130), കണ്ണൂര്‍: ശരീഫ് തിരുവങ്ങലത്ത് (9656858783), അന്‍വര്‍ എറന്തല (9747300590), വയനാട്: ഫൈസല്‍ മുട്ടില്‍ (9747095598), ഇബ്രാഹിം തരുവണ (7025433830), കാസര്‍ഗോഡ്: ലത്തീഫ് നീലേശ്വരം (9947270958), അബ്ദുല്ല കാസര്‍ഗോഡ് (9020433674). നീലഗിരി: ഷമീര്‍ ഫസ്റ്റ് മൈല്‍(9488975446), ബശീര്‍ മുസ്‌ലിയാര്‍ (8682950925), ദക്ഷിണ കന്നട ഈസ്റ്റ്: കാദര്‍ ബങ്കേര്‍ക്കാട്ട് (9731944108), സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ (9591594401)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."